തിരുവനന്തപുരം: ധനവകുപ്പ് അഡീഷനൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന് ക്ലീൻചിറ്റ് നൽകിയതിൽ വിജിലൻസ് കോടതിക്ക് അതൃപ്തി. സാധാരക്കാരന് മനസ്സിലാകുന്ന കണക്കുപോലും വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലാകാത്തതെെന്തന്നും വിജിലൻസ് ജഡ്ജ് ബദറുദ്ദീൻ ചോദിച്ചു. എബ്രഹാമിെൻറ അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടിെൻറ വാദം പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. എബ്രഹാമിനെതിരെ കേസെടുക്കാൻ തെളിവില്ലാത്തതുകൊണ്ടാണ് ക്ലീൻചിറ്റ് നൽകിയതെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ കോടതിയെ അറിയിച്ചു. എന്നാൽ എബ്രഹാമിെൻറ വരവുചെലവ് കണക്കുകൾ തമ്മിൽ യോജിക്കുന്നില്ലെന്ന് പരാതിക്കാരനായ ജോമോൻ പുത്തൻപുരക്കലിെൻറ അഭിഭാഷകനും വാദിച്ചു. കേസിെൻറ വിശദമായ വാദം ഈമാസം 29ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.