കേരളത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉമ്മൻചാണ്ടിക്ക് കഴിയുമെന്നാണ് പ്രതീക്ഷ: മാണി

കോട്ടയം:ഉമ്മൻ ചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി ആന്ധ്രാ പ്രദേശി​​​​െൻറ ചുമതല നൽകിയത് ദേശീയ രാഷ്ട്രീയത്തിന്  നല്ല കാര്യമാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ നിന്നു കൊണ്ട് കേരളത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ  കെ.എം മാണി.

ഭിന്നാഭിപ്രായമുള്ള പല വിഷയങ്ങളും സാമർത്ഥ്യത്തോടെ പരിഹരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ  യു.ഡി.എഫിന്  അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രമാണ്. ഉമ്മൻ ചാണ്ടിയുടെ മുഴുവൻ സമയ ശ്രദ്ധ കേരളത്തിൽ ഇല്ലാത്തത് തീർച്ചയായും ഒരു കുറവ് തന്നെയായിരിക്കുമെന്ന് കെ.എം മാണി പറഞ്ഞു.

Tags:    
News Summary - km mani about oomman chandy- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.