?????????? ????????? ?????? ???????????? ???????????????

മാണിക്ക് വിട; വിലാപയാത്ര പാലായിലേക്ക് പുറപ്പെട്ടു

കൊ​ച്ചി: അന്തരിച്ച കേരളാ കോൺഗ്രസ് എം അധ്യക്ഷനും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ ഭൗതികശരീരവും വഹിച്ചു കൊണ്ടു ള്ള വിലാപയാത്ര എ​റ​ണാ​കു​ള​ത്ത് നിന്ന് പുറപ്പെട്ടു. എ​റ​ണാ​കു​ളം ലേ​ക്​​ഷോ​ർ ആ​ശു​പ​ത്രി​യി​ൽ നിന്ന് 10.20തോ ടെയാണ് അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസിൽ ഭൗതികശരീരം പാലായിലേക്ക് കൊണ്ടു പോയത്.

പാർട്ടിയുടെ മുതിർന്ന നേതാക്കള ും എം.എൽ.എമാരും എം.പിമാരും അടക്കമുള്ളവർ ഭൗതികശരീരത്തെ അനുഗമിക്കുന്നുണ്ട്. വിലാപയാത്ര കടന്നു വരുന്ന വഴിയിൽ നി രവധി പേർ ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കുന്ന ഭൗതികശരീരത്ത ിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ആദരാഞ്ജലി അർപ്പിക്കും.

എ​റ​ണാ​കു​ളത്ത് നിന്ന് ദേശീയപാതയിലൂടെ തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി ഉച്ചയോടെ കോട്ടയത്തെത്തും. ആദ്യം കേ​ര​ള കോ​ൺ​ഗ്ര​സ്​ ആ​സ്ഥാ​ന​ത്തും തു​ട​ർ​ന്ന്​ തി​രു​ന​ക്ക​ര മൈ​താ​ന​ത്തും ഭൗതികശരീരം പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. തുടർന്ന് കഞ്ഞിക്കുഴി, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപ്പിള്ളി വഴി പാ​ലാ​യി​ലേ​ക്ക്​ കൊ​ണ്ടു ​പോ​കും.

വൈകീട്ടോടെ തറവാട് പള്ളിയായ മരങ്ങാട്ടുപിള്ളിയിൽ ചെറിയ പ്രാർഥനാ ചടങ്ങ് നടക്കും. നാലരയോടെ പാലാ മുനിസിപ്പൽ ടൗൺ ഹാളിലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വെ​ക്കുന്ന ഭൗതികശരീരം വൈകീട്ട് ആറോടെ പാ​ലാ​യി​ലെ വ​സ​തി​യി​ലെത്തിക്കും. അവിടെയും പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​സൗകര്യമുണ്ടാകും.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് വസതിയിൽ തുടങ്ങും. തുടർന്ന് മൂന്നു മണിയോടെ പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സം​സ്​​കാ​രം നടക്കും.

കെ.എം മാണിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി എ.ഐ.സിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ജോസ് കെ. മാണി എം.പിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.

ശ്വാ​സ​കോ​ശ​ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ 4.57നാ​ണ്​ എ​റ​ണാ​കു​ള​ത്തെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ​െക.​എം. മാ​ണി മ​രി​ച്ച​ത്.

Tags:    
News Summary - KM Mani Dead Body to Pala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.