മാണിക്ക് വിട; വിലാപയാത്ര പാലായിലേക്ക് പുറപ്പെട്ടു
text_fieldsകൊച്ചി: അന്തരിച്ച കേരളാ കോൺഗ്രസ് എം അധ്യക്ഷനും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ ഭൗതികശരീരവും വഹിച്ചു കൊണ്ടു ള്ള വിലാപയാത്ര എറണാകുളത്ത് നിന്ന് പുറപ്പെട്ടു. എറണാകുളം ലേക്ഷോർ ആശുപത്രിയിൽ നിന്ന് 10.20തോ ടെയാണ് അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസിൽ ഭൗതികശരീരം പാലായിലേക്ക് കൊണ്ടു പോയത്.
പാർട്ടിയുടെ മുതിർന്ന നേതാക്കള ും എം.എൽ.എമാരും എം.പിമാരും അടക്കമുള്ളവർ ഭൗതികശരീരത്തെ അനുഗമിക്കുന്നുണ്ട്. വിലാപയാത്ര കടന്നു വരുന്ന വഴിയിൽ നി രവധി പേർ ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കുന്ന ഭൗതികശരീരത്ത ിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ആദരാഞ്ജലി അർപ്പിക്കും.
എറണാകുളത്ത് നിന്ന് ദേശീയപാതയിലൂടെ തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി ഉച്ചയോടെ കോട്ടയത്തെത്തും. ആദ്യം കേരള കോൺഗ്രസ് ആസ്ഥാനത്തും തുടർന്ന് തിരുനക്കര മൈതാനത്തും ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. തുടർന്ന് കഞ്ഞിക്കുഴി, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപ്പിള്ളി വഴി പാലായിലേക്ക് കൊണ്ടു പോകും.
വൈകീട്ടോടെ തറവാട് പള്ളിയായ മരങ്ങാട്ടുപിള്ളിയിൽ ചെറിയ പ്രാർഥനാ ചടങ്ങ് നടക്കും. നാലരയോടെ പാലാ മുനിസിപ്പൽ ടൗൺ ഹാളിലും പൊതുദർശനത്തിന് വെക്കുന്ന ഭൗതികശരീരം വൈകീട്ട് ആറോടെ പാലായിലെ വസതിയിലെത്തിക്കും. അവിടെയും പൊതുദർശനത്തിന് സൗകര്യമുണ്ടാകും.
സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിൽ തുടങ്ങും. തുടർന്ന് മൂന്നു മണിയോടെ പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
കെ.എം മാണിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി എ.ഐ.സിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ജോസ് കെ. മാണി എം.പിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് 4.57നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന െക.എം. മാണി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.