ഖേദം പ്രകടിപ്പിക്കാനുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ല -കെ.എം. മാണി

കോട്ടയം: ഖേദം പ്രകടിപ്പിക്കാനുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന്​ കേരള കോൺഗ്രസ്​ എം ചെയർമാൻ കെ.എം. മാണി. തെറ്റായി താനൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മാണി മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും കോണ്‍ഗ്രസിനെതിരായ ആരോപണങ്ങള്‍ക്ക് മാണി മറുപടി നല്‍കണമെന്നും വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട്​ പ്രതികരിക്കുകയായിരുന്നു മാണി.

കോൺഗ്രസ്​ നേതാക്കളുടെ പ്രസ്​താവനയിൽ പ്രതികരിച്ച്​ അകൽച്ചയുണ്ടാക്കാനില്ല, ബന്ധം വഷളാക്കാനില്ല.  കോണ്‍ഗ്രസുമായി അകല്‍ച്ചയുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടതുമില്ല. രാജ്യസഭയിലേക്ക്​ പോകാൻ ജോസ്​ കെ. മാണിക്ക്​ താൽപര്യം ഉണ്ടായിരുന്നില്ല. പാർട്ടി ആവശ്യപ്പെടുകയായിരുന്നു. പാർട്ടി തീരുമാനിച്ചു. അത്​ ജോസ്​ കെ. മാണി അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Tags:    
News Summary - KM Mani -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.