കോട്ടയം: വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച പാർട്ടി മുഖപത്രം പ്രതിച്ഛ ായയിെല ലേഖനം കേരള കോൺഗ്രസ് എം നേതൃത്വത്തിലെ ഭിന്നത രൂക്ഷമാക്കുന്നു. ‘കെ.എം. മാണി മടങ്ങിപ്പോയി, മുറിവുണങ്ങാത ്ത മനസ്സുമായി’ തലക്കെട്ടില്‍ മാണിയെ ചതിച്ചവർക്കും പിന്നിൽനിന്ന് കുത്തിയവർക്കും നേരെ പരോക്ഷമായി വിരൽചൂണ്ട ുന്ന പത്രാധിപര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനമാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത് മാണിയുടെ വി യോഗശേഷം പാർട്ടി ചെയർമാൻ പദവിയടക്കം സ്ഥാനമാനങ്ങൾ പങ്കിടുന്നതിനെച്ചൊല്ലി മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിൽ ന ിലനിൽക്കുന്ന അകൽച്ചക്ക് ലേഖനം ആക്കം കൂട്ടിയിരിക്കുകയാണ്. പാർട്ടി നിലപാടല്ല, ലേഖനത്തിലേത് എന്ന് ജോസ് കെ .മാണി പറഞ്ഞെങ്കിലും ചെയർമാൻ സ്ഥാനത്തിനുള്ള ജോസഫ് വിഭാഗത്തിെൻറ അവകാശവാദത്തിെൻറ മുനയൊടിക്കാനുള്ള ഉദ്ദേശ്യം ലേഖനത്തിനു പിന്നിലുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ലേഖനത്തെ പരസ്യമായി തള്ളി കേരള കോൺഗ്രസ ് ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസാണ് ആദ്യം രംഗത്തുവന്നത്. ഇത് ഗൗരവതരമായ വിഷയമാണെന്നും വിശദമായി അന്വേഷിക്കു മെന്നും അദ്ദേഹം പറഞ്ഞു. ജോസഫിനെ വിമർശിക്കുന്ന ലേഖനം പാർട്ടി മുഖമാസികയിൽ വന്നത് ശരിയെല്ലന്ന് ജോസഫ് പക്ഷത്തെ പ്രമുഖൻ മോൻസ് ജോസഫ് എം.എൽ.എയും പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങെള പി.ജെ. ജോസഫും തള്ളി. കേരള കോൺഗ്രസുകളുടെ ഐക്യത്തിനുവേണ്ടിയാണ് ഇടതുമുന്നണി വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെയും ജോസഫിനെയും രൂക്ഷമായി വിമർശിക്കുന്ന പാർട്ടി മാസികയിലെ ലേഖനം അനവസരത്തിലാണെന്ന് റോഷി അഗസ്റ്റ്യൻ എം.എൽ.എയും പറഞ്ഞു.
ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും മന്ത്രിസഭയില്‍നിന്ന് ഒന്നിച്ച് രാജിെവക്കാമെന്ന നിര്‍ദേശം മാണി മുന്നോട്ടുെവച്ചെങ്കിലും പി.ജെ. ജോസഫ് അതിന് തയാറായില്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
ഒന്നിച്ച് രാജിെവച്ച് മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണക്കാമെന്ന നിര്‍ദേശത്തെ ജോസഫ് എതിര്‍ത്തതില്‍ ദുരൂഹതയുണ്ട്. തരംകിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. ‘കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവരെന്ന്’ ഇക്കൂട്ടരെ മാണി വിശേഷിപ്പിച്ചിരുന്നു. ഒന്നിച്ചുള്ള രാജിക്ക് ‘ഔസേപ്പച്ചൻ’ സമ്മതിക്കുമോയെന്നായിരുന്നു മാണിയുടെ സന്ദേഹം. സാറ് പറഞ്ഞാൽ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പേക്ഷ, അതുണ്ടായില്ല. തരംകിട്ടിയാൽ മാണിയെ തകർക്കണമെന്നായിരുന്നു ശത്രുക്കളുടെ ഉള്ളിലിരുപ്പ്. 50 വർഷം കാത്തിരുന്നാണ് ബാർകോഴക്കേസ് വീണുകിട്ടുന്നത്. ഉറഞ്ഞുതുള്ളിയ ശത്രുക്കൾക്കിടയിൽനിന്ന് ‘‘ഹാ ബ്രൂട്ടസേ നീയും’’ എന്ന് സീസറെപ്പോലെ നിലവിളിക്കാനെ മാണിക്ക് കഴിഞ്ഞുള്ളു.
ബാർകോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്ടോബർ 31ന് കെ.എം. മാണി എന്ന രാഷ്ട്രീയ അതികായെൻറ കൊടിയിറക്കം തുടങ്ങുകയായിരുന്നു. ‘ഇടയനെ അടിക്കുക ആടുകൾ ചിതറട്ടെ’ എന്ന തന്ത്രമാണ് എതിരാളികൾ പയറ്റിയത്. ബാർകോഴ കേസിെൻറ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കും ലേഖനത്തിൽ പരോക്ഷ വിമർശനമുണ്ട്. 45 ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ഉറപ്പിൽ തുടങ്ങിയ വിജിലൻസ് അന്വേഷണം നീണ്ടുപോയതിൽ ചതിയുണ്ടായിരുന്നോയെന്ന് അറിയില്ല. പേക്ഷ, എന്നെ ജയിലിലടക്കാനാണോ നീക്കമെന്ന് ഒരിക്കൽ മാണി പൊട്ടിത്തെറിച്ചെന്നും ലേഖനം പറയുന്നു. ബാർകോഴ വിവാദം സത്യവും മിഥ്യയും എന്ന പേരിൽ കേരള കോൺഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തിലെ ഒരധ്യായമാണ് ലേഖനത്തിലേത്.
കേരള കോൺഗ്രസ് ഐക്യത്തിനു വേണ്ടി മന്ത്രിസ്ഥാനം വരെ ത്യജിച്ചു -പി.ജെ. ജോസഫ്
പാലാ: കേരള കോൺഗ്രസിെൻറ ഐക്യത്തിനുവേണ്ടി മന്ത്രിസ്ഥാനം വരെ ത്യജിച്ചിട്ടുണ്ടെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. എൽ.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രിയായിരിക്കുമ്പോൾ സ്ഥാനം രാജിവെച്ചാണ് കേരള കോൺഗ്രസ് ഏകീകരണത്തിെൻറ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ സംഘടിപ്പിച്ച കെ.എം. മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ്.
കേരളത്തിലെ കർഷക തൊഴിലാളികൾക്കും കർഷകർക്കും കെ.എം. മാണി താങ്ങും തണലുമായിരുന്നു. പാവപ്പെട്ടവരുടെ കാരുണ്യനാഥനായി മാണി ജനമനസ്സുകളിൽ ജീവിക്കുമെന്നും ജോസഫ് പറഞ്ഞു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആമുഖപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.