കോഴിക്കോട്: അന്തരിച്ച രാഷ്ട്രീയ നേതാവ് കെ.എം മാണിയുടെ വിയോഗത്തിൽ കേരളം തേങ്ങുന്നതിനിടെ അദ്ദേഹത്തിന്‍റെ വ്യ ത്യസ്ത വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലാകുന്നു. പാലാ വെള്ളാപ്പാട്ടെ കരിങ്ങോഴയ്ക്കല്‍ വീടിനുള്ളിൽ കൊച്ചു മക്കളോടൊപ്പം ഫുട്ബാൾ തട്ടുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഡൈനിങ് ഹാളിൽ നിന്ന് അതിശക്തമായ ക്വിക്ക് എടുക്കുന്ന അച്ചാച്ചനെ കൊച്ചുമക്കൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടാതെ, താൻ വലിയ ഫുട്ബാളർ ആയിരുന്നുവെന്ന് മാണി കുട്ടികളോട് പറയുന്നുണ്ട്.
കുടുംബത്തെ ചേർത്തു പിടിച്ചുള്ള ജീവിതമായിരുന്നു കെ.എം മാണിയുടേത്. ഭാര്യ കുട്ടിയമ്മയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിധ്യം എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾ രാഷ്ട്രീയ തിരക്കിനിടയിലും കെ.എം മാണി ശ്രദ്ധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.