കോട്ടയം: ചെറുകക്ഷികളെ സംഹരിക്കാനുള്ള തന്ത്രമല്ല, അവരെക്കൂടി ഉൾക്കൊണ്ട് ശക്തിയാർജിക്കാനുള്ള മനോഭാവമാണ് മുന്നണിരാഷ്ട്രീയത്തിൽ മുഖ്യകക്ഷികൾക്ക് ഉണ്ടാകേണ്ടതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി.
ചെറുകക്ഷികളെ ഒപ്പം നിർത്തുകയും വിശ്വാസത്തിലെടുക്കുകയും ചെയ്യാതിരുന്നതാണ് ഗോവ, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളിലെ ഭരണം കോൺഗ്രസിന് നഷ്ടമാകാൻ കാരണം. തെരഞ്ഞെടുപ്പുകളിൽ ചെറുകക്ഷികളുടെയും പ്രാദേശിക കക്ഷികളുടെയും പ്രാധാന്യമാണ് ഇത് തെളിയിക്കുന്നതെന്നും കേരള കോൺഗ്രസ് മുഖപത്രമായ ‘പ്രതിഛായ’യിലെ േലഖനത്തിൽ കെ.എം. മാണി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ െഎക്യജനാധിപത്യമുന്നണി രൂപവത്കരിച്ചശേഷം കോൺഗ്രസും ഘടകകക്ഷികളും വൻഭൂരിപക്ഷം നേടി. ചെറുകക്ഷികളെ മാറ്റിനിർത്തിക്കൊണ്ട് രാജ്യത്ത് ഇനിയുള്ള കാലം ഭരണം അസാധ്യമാെണന്നും മാണി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.