കൊച്ചി: അതുല്യ സംഭാവനകളിലൂടെ മാധ്യമലോകത്തിന് ദിശാബോധം നൽകിയ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയിക്ക് കണ്ണീരോടെ വിട. കടവന്ത്ര കെ.പി. വള്ളോൻ റോഡിലെ വസതിയിലും എറണാകുളം പ്രസ് ക്ലബിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സമൂഹത്തിെൻറ വിവിധ മേഖലകളിൽനിന്നുള്ളവർ ഒഴുകിയെത്തി.
എറണാകുളം പ്രസ് ക്ലബ് അങ്കണത്തില്‍ പൊതുദര്‍ശനത്തിനുവെച്ച കെ.എം. റോയിയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മാധ്യമസമൂഹവും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ബെന്നി ബഹനാൻ എം.പി തുടങ്ങിയവർ കെ.എം. റോയിയുടെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി എറണാകുളം കലക്ടർ ജാഫർ മാലിക് പുഷ്പചക്രം സമർപ്പിച്ചു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന വൈസ് പ്രസിഡൻറ് നിഷ പുരുഷോത്തമന്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ആര്‍. ഗോപകുമാര്‍ എന്നിവരും എറണാകുളം പ്രസ് ക്ലബിനുവേണ്ടി പ്രസിഡൻറ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത്, വൈസ് പ്രസിഡൻറ് ജിപ്‌സണ്‍ സിക്കേര, ടോമി മാത്യു എന്നിവരും ചേര്‍ന്ന് പുഷ്പചക്രം സമര്‍പ്പിച്ചു. എം.എല്‍.എമാരായ ടി.ജെ. വിനോദ്, കെ. ബാബു, മുന്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എസ്. ശര്‍മ, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി, മുന്‍ എം.എല്‍.എമാരായ ജോസഫ് എം. പുതുശ്ശേരി, രാജന്‍ ബാബു, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, തമ്പാന്‍ തോമസ്, ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കെ.ജെ. ജേക്കബ്, സി.ഐ.സി.സി ജയചന്ദ്രന്‍, സി.ജി. രാജഗോപാല്‍, സാബു ജോര്‍ജ്, രവി കുറ്റിക്കാട്, ബി.എസ്. അഷ്‌റഫ്, പത്മജ എസ്. മേനോന്‍, ലിനോ ജേക്കബ്, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ നിജാസ് ജ്യുവല്‍, എ.സി.പി കെ. ലാല്‍ജി, കൊച്ചി നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ സംഘടന നേതാക്കളുള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ പ്രസ് ക്ലബ് അങ്കണത്തില്‍ എത്തി കെ.എം. റോയിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് വിലാപയാത്രയായി കെ.എം. റോയിയുടെ മൃതദേഹം തേവര സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.