കെ.എം. ഷാജി (ഫൽ ചിത്രം)

‘മുഖ്യമന്ത്രിക്ക് മകളെ കിട്ടിയപ്പോൾ തൃശൂർ പോയി; സംഘപരിവാർ അജണ്ട നടപ്പാക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു’

കോഴിക്കോട്: കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന് മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി. തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം അജണ്ടകളുടെ ഭാഗമാണ്. തൃശൂർ വേണോ മകൾ വേണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉണ്ടായിരുന്നത്. മകളെ കിട്ടിയപ്പോൾ തൃശൂര് പോയി. ഇതുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും കെ.എം. ഷാജി പറഞ്ഞു.

“വർഗീയപരമായി തമ്മിൽ തല്ലിക്കാനുള്ള, ബി.ജെ.പി -ഫാഷിസ്റ്റ് അജണ്ട അതുപോലെ നടപ്പാക്കാൻ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു എന്ന അൻവറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. പൊലീസിന്‍റെ ഭീകരമായ നെക്സസ് രൂപപ്പെട്ടുവന്നിരിക്കുന്നു. തൃശൂർപൂരം കലക്കാനുള്ള എ.ഡി.ജി.പിയുടെ ഇടപെടലുകളും സുരേഷ് ഗോപിയുടെ ജയവും ചേർത്തുവായിക്കാവുന്നതാണ്. ഇതിന്‍റെയൊക്കെ അടിസ്ഥാനമെന്താണ്? തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം അജണ്ടകളുടെ ഭാഗമാണ്. തൃശൂർ വേണോ മകൾ വേണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉണ്ടായിരുന്നത്. മകളെ കിട്ടിയപ്പോൾ തൃശൂര് പോയി.

നിരന്തരമായി മാധ്യമങ്ങളിൽ വാർത്തയായിരുന്ന എസ്.എഫ്.ഐ.ഒ ഇപ്പോൾ എവിടെയുമില്ല. സമീപകാല ചർച്ചകളിലൊന്നും മുഖ്യമന്ത്രിയുടെ മകളുമില്ല. അടിസ്ഥാനപരമായി സംഘപരിവാറിന്‍റെ അജണ്ട നടപ്പാക്കാൻ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു. അൻവർ പറഞ്ഞ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയിലേക്കാണ് എത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫോൺ ചോർത്തുന്നു എന്ന് പറയുമ്പോൾ അത് എത്രമാത്രം ഗൗരവപ്പെട്ടതാണ്? അൻവർ പറയുന്നതുപോലെ ഒരു അജിത്തിലോ ശശിയിലോ നിൽക്കുന്ന കാര്യമല്ല ഇത്. ഇതിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുമ്പ് ഇക്കാര്യം പറഞ്ഞതിന് ഞാൻ വേട്ടയാടപ്പെട്ടു. ഇപ്പോൾ ഭരണപക്ഷ എം.എൽ.എ പറയുന്നു തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന്” -കെ.എം. ഷാജി പറഞ്ഞു.

പൊലീസ് സേനയിലെ ഉന്നതർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പി.വി. അൻവർ തോക്ക് ലൈസൻസിനായി മലപ്പുറം കലക്ടർക്ക് അപേക്ഷ നൽകിയത്. ജില്ലാ കലക്ടറുടെ ചേമ്പറിൽ നേരിട്ടെത്തിയാണ് എം.എൽ.എ അപേക്ഷ നൽകിയത്. താൻ ഉന്നയിച്ച ആരോപണങ്ങൾ മൂലം അവർക്ക് പകയും വിദ്വേഷവും ഉണ്ടായിട്ടുണ്ട്. തന്നെ അപായപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് അപേക്ഷ നൽകിയത്.

തുടർച്ചയായ രണ്ടാം ദിനവും എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് അൻവർ എം.എൽ.എ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്. തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിന് സമീപം അജിത് കുമാർ 12,000 സ്ക്വയർ ഫീറ്റിൽ ‘കൊട്ടാരം’ പണിയുന്നുവെന്നാണ് തിങ്കളാഴ്ച ഉന്നയിച്ച പ്രധാന ആരോപണം. എ.​ഡി.​ജി.​പിക്കെതി​രെ കൊ​ല​പാ​ത​ക​മ​ട​ക്ക​മു​ള്ള അ​തീ​വ ഗു​രു​ത​ര ആരേപണങ്ങൾ ഇന്നലെയും അ​ൻ​വ​ർ ഉയർത്തിയിരുന്നു. എ.​ഡി.​ജി.​പി​യെ നിയന്ത്രിക്കുന്നതിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി​ പരാജയമാണെന്നും അൻവർ പറഞ്ഞു.

Tags:    
News Summary - KM Shaji accuses CM Pinarayi Vijayan on Thrissur Lok Sabha Election Result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.