ടീകോമിന് പകരം ആര്? മുഖ്യമന്ത്രിയുടെ മകൾ വീണയോ, മകന്‍റെ അമ്മായിയപ്പനോ; ചോദ്യങ്ങളുമായി കെ.എം ഷാജി

കോഴിക്കോട്: സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ മാറ്റുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി. മുഖ്യമന്ത്രിയുടെ മകൾക്കോ മകന്‍റെ അമ്മായിയപ്പനോ വേണ്ടിയാണ് ദുബൈ സർക്കാറിന് പങ്കാളിത്തമുള്ള കമ്പനിയെ മാറ്റുന്നതെന്ന് സംശയിക്കേണ്ടി വരുമെന്നും കെ.എം ഷാജി പറഞ്ഞു.

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ ഐ.ടി കൊണ്ട് പണമുണ്ടാക്കുന്ന ആധുനിക കാലത്ത് ടീകോമിനെ കേരളം പറഞ്ഞയക്കുന്നു. ടീകോമിന് പകരം ആരാണ് കേരളത്തിലേക്ക് വരുന്നതെന്ന് ഷാജി ചോദിച്ചു.

ഊരാളുങ്കൽ ആണോ‍? അതല്ല മുഖ്യമന്ത്രിയുടെ മകന്‍റെ അമ്മായിയപ്പനാണോ? മകൾ സാക്ഷാൽ വീണയാണോ? മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഭൂരിപക്ഷമുള്ള ഏത് കമ്പനിയാണെന്ന് പറയാൻ ഉത്തരവാദിത്തമുണ്ടെന്നും കെ.എം ഷാജി വ്യക്തമാക്കി.

അതേസമയം, ടീ​കോം ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച ഒ​രു ആ​ക്ഷേ​പ​ത്തി​നും സ​ര്‍ക്കാ​ര്‍ മ​റു​പ​ടി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ വ്യക്തമാക്കി. ടീ​കോം ക​മ്പ​നി​യാ​ണ് സ​ര്‍ക്കാ​റു​മാ​യു​ള്ള ക​രാ​ർ പാ​ലി​ക്കാ​ത്ത​ത്. ക​രാ​ർ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ അ​വ​രി​ല്‍ നി​ന്ന്​ തു​ക ഈ​ടാ​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്.

എ​ന്നി​ട്ടും വീ​ണ്ടും അ​വ​ര്‍ക്ക് പ​ണം കൊ​ടു​ക്കു​ന്ന​തി​ന്​ പി​ന്നി​ല്‍ അ​ഴി​മ​തി​യാ​ണ്. 248 ഏ​ക്ക​ര്‍ ഭൂ​മി സ്വ​ന്ത​ക്കാ​ര്‍ക്ക് കൊ​ടു​ക്കു​ന്ന​തി​നു ​വേ​ണ്ടി​യാ​ണ് എ​ല്‍.​ഡി.​എ​ഫി​ല്‍ ച​ര്‍ച്ച ചെ​യ്യാ​തെ മ​ന്ത്രി​മാ​രും ഘ​ട​ക​ക​ക്ഷി​ക​ളും പോ​ലും അ​റി​യാ​തെ പ​ദ്ധ​തി അ​വ​സാ​നി​പ്പി​ക്കു​ന്ന​തെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കരാർ പ്രകാരമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കെ, സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം കമ്പനിയെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനുള്ള മന്ത്രിസഭ തീരുമാനമാണ് വിവാദത്തിലായത്. സംസ്ഥാനത്തിന് നഷ്ടമുണ്ടായ സാഹചര്യത്തിൽ കമ്പനിക്ക് നഷ്ടപരിഹാരം അങ്ങോട്ടുനൽകി കരാർ അവസാനിപ്പിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. കമ്പനിക്ക് പണം നൽകാനുള്ള തീരുമാനം കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമെന്നാണ് പ്രതിപക്ഷ നിലപാട്.

മന്ത്രിസഭ തീരുമാനങ്ങൾ സംബന്ധിച്ച അറിയിപ്പിൽ നാലുവരി മാത്രമാണ് ഈ സുപ്രധാന വിഷയത്തിലെ തീരുമാനമുൾപ്പെടുത്തിയിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാർശകൾ അംഗീകരിച്ചാണ് തീരുമാനമെന്നാണ് കുറിപ്പിലുള്ളത്. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയെ ഒഴിവാക്കുന്നതെന്നതിൽ അറിയിപ്പിലും മൗനംപുലർത്തി.

നഷ്ടപരിഹാരം നൽകി ടീകോമിനെ ഒഴിവാക്കിയ ശേഷം പുതിയ സംരംഭകരെ കണ്ടെത്തി പദ്ധതി പുതിയ രൂപത്തിൽ ചലിപ്പിക്കാനാണ് സർക്കാർ നീക്കം. ഇൻഫോപാർക്കിന്‍റെ അടക്കം വികസനം സർക്കാറിന്‍റെ മുന്നിലുണ്ട്. അതേസമയം സർക്കാറിന് നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്ന വിമർശനവുമുണ്ട്.

Tags:    
News Summary - KM Shaji attack to Pinarayi Vijayan in Smart city Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.