‘പിണറായി എന്ന ആന കുത്തീട്ട് വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്’; എ.എ റഹീമിന് മറുപടിയുമായി കെ.എം ഷാജി

കോഴിക്കോട്: മുഖ്യമന്ത്രിയെ പറയാൻ ആയിട്ടില്ലെന്ന ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് എ‍.എ റഹീമിന്‍റെ പ്രസ്താവനക്ക് പ്രതികരണവുമായി മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ് പോവേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും റഹീം പറഞ്ഞാൽ കൊള്ളാമായിരുന്നുവെന്ന് കെ.എം ഷാജി പ്രതികരിച്ചു.

'അത് റഹീമിന് മനസിലാകുന്ന കാര്യങ്ങളാണല്ലോ. ആനുകൂല്യങ്ങൾ പറ്റാൻ ഏത് തരത്തിലാണ് സംസാരിക്കേണ്ടത്?. മുഖ്യമന്ത്രി വലിയ സംഭവമാണെന്നും രാജാവാണെന്നും സി.പിഎമ്മുകാർക്ക് തോന്നുന്നുവെങ്കിൽ പിണറായിയുടെ നീന്തലും കുളിയും പശു നോക്കലും സ്വന്തം ചെലവിൽ നടത്താൻ പറയണം. കേരളത്തിലെ ജനങ്ങളുടെ ചെലവിലാണ് മുഖ്യമന്ത്രിയുടെ വണ്ടിയിൽ ഭാര്യയും കുട്ടികളും പേരക്കുട്ടികളും യാത്ര ചെയ്യുന്നത്.

നാടിന്‍റെ ചെലവിലാണെങ്കിൽ മുഖ്യമന്ത്രിയെ വിമർശിച്ചിരിക്കും. പൂരപ്പറമ്പിലെ ആനയെ പോലെ മുഖ്യമന്ത്രിയെ റഹീം കൊണ്ടു നടക്കണം. ഞങ്ങൾക്ക് അതിന്‍റെ ബാധ്യതയില്ല. പേടിപ്പിക്കൽ കുറേ കണ്ടതാണ്. പിണറായി വിജയൻ എന്ന ആന കുത്തീട്ട് വീണിട്ടില്ല. പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്.

മുഖ്യമന്ത്രിയെ കാണുമ്പോൾ മൂത്രം ഒഴിച്ചു പോകാതിരിക്കാൻ സ്നഗ്ഗി ഇട്ട് നടക്കുന്ന റഹീനെ പോലുള്ള ആളോട് ചർച്ച ചെയ്യാൻ പോലും മടിയാണ്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം പറയണമെന്ന് എം.വി ഗോവിന്ദൻ പഠിപ്പിക്കേണ്ടത് പിണറായിയെയാണ്. നിയമസഭയിലെ പ്രിവിലേജ് ഉപയോഗിച്ച് ഞാൻ സംസാരിച്ചതിന് അഞ്ച് കൊല്ലം പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയ പിണറായിയെ ആണ് ആദർശം പഠിപ്പിക്കേണ്ടത്.

ലീഗ് പ്രസിഡന്‍റ് എന്ന നിലക്ക് സാദിഖലി തങ്ങളെ വിമർശിക്കരുതെന്നും എതിർക്കരുതെന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാം. ഇങ്ങോട്ട് കിട്ടിയാൽ അതേ അളവിലും തൂക്കത്തിലും തിരിച്ചു കൊടുക്കാൻ പറ്റുന്ന ആളുകൾ ഇപ്പുറത്തുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നതാണ് നല്ലത്. സാദിഖലി തങ്ങളെ കുറിച്ച് ജമാഅത്ത് അനുഭാവ പ്രയോഗം എത്രമാത്രം സംഘി പ്രീണനമാണെന്ന് ഒരു സംഘി അനുഭാവിയായ മുഖ്യമന്ത്രി പ്രകടിപ്പിച്ചുവെന്നതാണ് രാഷ്ട്രീയമെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.

Tags:    
News Summary - KM Shaji criticize against AA Rahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.