ന്യൂഡൽഹി: എം.എൽ.എ സ്ഥാനത്തിന് അയോഗ്യത കൽപിച്ച കേരള ഹൈകോടതി നടപടിയെ ചോദ്യം ചെയ്ത് മുസ്ലിംലീഗിെൻറ കെ.എം. ഷാജി നൽകിയ ഹരജിയിൽ മുൻ ഉത്തരവ് ആവർത്തിച്ച് സുപ്രീംകോടതി. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പെങ്കടുക്ക ാം. എന്നാൽ, വോെട്ടടുപ്പിൽ പെങ്കടുക്കാൻ കഴിയില്ല. ആനുകുല്യങ്ങൾ ലഭിക്കില്ല തുടങ്ങി നവംബർ 27ലെ മുൻ ഉത്തരവ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ആവർത്തിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യനാക്കിയ രണ്ടാമത്തെ ഹൈകോടതി വിധി ചോദ്യം ചെയ്താണ് ഷാജി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ഷാജി നൽകിയ രണ്ടു ഹരജികളും ഒരുമിച്ച് പരിഗണിക്കുമെന്നും വെള്ളിയാഴ്ച കോടതി വ്യക്തമാക്കി.
അഴീക്കോട് മണ്ഡലത്തിൽ തെരെഞ്ഞടുപ്പ് പ്രചാരണത്തിനിടെ എതിർസ്ഥാനർഥിക്കെതിരെ വർഗീയ പ്രചാരണം നടത്തി എന്ന കേസിലാണ് ഷാജിക്ക് ൈഹകോടതി അയോഗ്യത കൽപിച്ചത്. എതിർ സ്ഥാനാർഥിയായ സി.പി.എമ്മിെൻറ എം.വി. നികേഷ് കുമാറാണ് ഷാജിക്കെതിരെ ഹൈകോടതിയിൽ തെരഞ്ഞെടുപ്പ് ഹരജി നൽകിയത്. അഴീക്കോട് മണ്ഡലത്തിലെ സി.പി.എം പ്രവർത്തകനായ ടി.വി. ബാലൻ നൽകിയ ഹരജിയിലാണ് ഹൈകോടതി രണ്ടാമതും ഷാജിയെ അയോഗ്യനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.