ലീഗിന് ഗോവിന്ദൻ മാസ്റ്ററുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കെ.എം. ഷാജി, രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ ക്ഷണിക്കുന്നത്...

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് മറുപടിയുമായി ​മുസ്‍ലീം ലീഗ് നേതാവ് കെ.എം. ഷാജി രംഗത്ത്. ലീഗിന് ഗോവിന്ദൻ മാസ്റ്ററുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഷാജി. ലീഗ് വർഗീയപാർട്ടിയാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞാലും പ്രശ്നമില്ല. വിശ്വാസ പ്രമാണങ്ങൾ അടിയറ വെക്കാൻ ലീഗ് തയ്യാറല്ല.

കേരളത്തിൽ വോട്ടിന് വേണ്ടി ക്രിസ്ത്യൻ മുസ്‍ലീം സമുദായങ്ങളെ സി.പി.എം തമ്മിലടിപ്പിച്ചു.രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും കെ.എം.ഷാജി പറഞ്ഞു. ദുബായിൽ കെ.എം.സി.സിയുടെ പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം. ഇന്ത്യൻ യൂണിയൻ മുസ്‍ലീം ലീഗ് വർഗീയ പാർട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് ആയിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് . കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.

`മുസ്ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. പാർട്ടി രേഖകളിലൊക്കെ അങ്ങിനെയാണ് വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ അത് വർഗീയപാർട്ടിയാണെന്നൊന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. വർഗീയ നിലപാട് സ്വീകരിക്കുന്നത് എസ്.ഡി.പി.ഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോൾ ഞങ്ങൾ ശക്തിയായി ലീഗിനെയും വിമർശിച്ചിട്ടുണ്ട്,' - എന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇൗവിഷയത്തിൽ സി.പി.എമ്മിലെ വിവിധ നേതാക്കൾ എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് പിന്തുണയുമായി പ്രസ്താവന നടത്തി കഴിഞ്ഞു. എന്നാൽ, സി.പി.ഐക്ക് ഈ വിഷയം ചർച്ചചെയ്യുന്നതിൽ വിമുഖത പ്രകടിപ്പിച്ചു. 

Tags:    
News Summary - K.M. Shaji press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.