കൊച്ചി: മാധ്യമങ്ങൾ വിശ്വാസ്യതയും സ്വീകാര്യതയും വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കൊച്ചിയിൽ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 60ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുത്തന്‍ സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധിയും ക്ലൗഡ് മീഡിയയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ മാധ്യമങ്ങൾക്ക് കഴിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. യൂനിയന്‍ പ്രസിഡന്റ് എം.വി. വിനീത അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡന് എം.പി, പ്രഫ. കെ.വി. തോമസ്, ബി. ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബു, സുരേഷ് വെള്ളിമംഗലം, ആര്. ഗോപകുമാര്‍, എം. ഷജില്‍ കുമാര്‍, എന്നിവര്‍ സംബന്ധിച്ചു. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. പൊതുസമ്മേളനം തദ്ദേശ സ്വയംഭരണമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങൾ വിമർശനം ഉന്നയിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ, നേര് തിരിച്ചറിയാതെ കടന്നാക്രമിക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ സമ്മേളനനഗരിയിൽ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത പതാക ഉയർത്തി. ജനറൽ സെക്രട്ടറി ആർ. കിരൺബാബു റിപ്പോർട്ടും ട്രഷറർ സുരേഷ് വെള്ളിമംഗലം കണക്കും അവതരിപ്പിച്ചു.
വൈകിട്ട് സാംസ്കാരിക സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.സി. വേണുഗോപാൽ എം.പി, സംവിധായകൻ വിനയൻ എന്നിവർ സംസാരിച്ചു. പ്രൊഫ. എം.കെ. സാനു, മുതിർന്ന മാധ്യമപ്രവർത്തകൻ പി. രാജൻ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.