വിവാദ സിനിമ വിദ്യാർഥികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനെതിരെ മുന്നണികൾ മൗനം പാലിക്കുന്നതെന്തിന് -കെ.എം.വൈ എഫ്

തിരുവനന്തപുരം: കേരള ജനതയെയും സ്ത്രീ സമൂഹത്തെയും ഒന്നാകെ അധിക്ഷേപിക്കുന്ന പച്ചക്കള്ളങ്ങൾ മാത്രം കുത്തിനിറച്ച ഒരു സിനിമ സഭയുടെ നേതൃത്വത്തിൽ കൗമാരക്കാരായ വിദ്യാർഥികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനെതിരെ ഇടതു വലതു മുന്നണികൾ പുലർത്തുന്ന മൗനം, അവരുടെ രാഷ്ട്രീയ പൊയ്മുഖം തുറന്നു കാട്ടുകയാണ് എന്ന് കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി.

കേരളം ജീവിക്കാൻ കൊള്ളാത്ത ഇടമാണ് എന്ന് പച്ചയായി സ്ഥാപിക്കാൻ ശ്രമിക്കുന്ന സിനിമയ്ക്കെതിരെ സാംസ്കാരിക നായകരും മൗനം പാലിക്കുകയാണ്. കേരളത്തിൽ നിലനിൽക്കുന്ന സൗഹാർദ്ദാന്തരീക്ഷവും സംഘ്പരിവാറിനെതിരായ മലയാളികളുടെ സമീപനവും കേരളത്തെ സംഘ് പരിവാറിന്‍റെ കണ്ണിലെ കരടാക്കിയിട്ടുണ്ട്.

മനുഷ്യ വികസനത്തിന്റെ എല്ലാ സൂചകങ്ങളിലും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിലുള്ള കേരളത്തെ താറടിച്ചു കാണിക്കാനുള്ള സംഘ്പരിവാർ അജണ്ടകൾക്ക് കുടപിടിക്കുകയാണ് സാംസ്കാരിക നായകരും രാഷ്ട്രീയക്കാരും ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - KMYF against controversial movie screening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.