കൊച്ചി: ബ്രഹ്മപുരത്ത് ഇനിയും തീപിടിത്തമുണ്ടാകാമെന്ന് കൊച്ചി മേയർ എം. അനിൽകുമാർ. ജൈവമാലിന്യം വൻതോതിലാണ് അവിടെ കിടക്കുന്നത്. അതിൽനിന്ന് മീഥെയിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അത് തീപിടിത്തത്തിന് കാരണമാകും. ബയോമൈനിങ് നടത്തി ജൈവമാലിന്യവും പ്ലാസ്റ്റിക്കും മറ്റ് അജൈവമാലിന്യവും വേർതിരിച്ച് സംസ്കരിക്കലാണ് പരിഹാരം. അതിന് സമയമെടുക്കുമെന്നും മേയർ പറഞ്ഞു.
ബയോമൈനിങ് പൂർത്തിയായാൽ വീണ്ടും ബ്രഹ്മപുരം മാലിന്യക്കളമാകില്ല. ഇനി അവിടേക്ക് മാലിന്യം കൊണ്ടുപോകില്ല. പകരം പൂന്തോട്ടവും പാർക്കും മറ്റും നിർമിച്ച് ബ്രഹ്മപുരത്തുകാർക്ക് അഭിമാനിക്കാൻ കഴിയുന്ന ഇടമാക്കി മാറ്റും.
മാലിന്യ സംസ്കരണത്തിൽ സംസ്ഥാന സർക്കാറിന് പങ്കാളിത്തമുണ്ടാകണം. കോർപറേഷന് ഒറ്റക്ക് ചെയ്യാൻ കഴിയില്ല. പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി സർക്കാർ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. കോർപറേഷന് ഇത്രയും സ്ഥലം ആവശ്യമില്ല. സർക്കാർ പ്ലാന്‍റ് വന്നുകഴിഞ്ഞാൽ മികച്ച ഗ്രീൻ പാർക്ക് ഉണ്ടാക്കാൻ കഴിയുമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.