കൊച്ചി: മെട്രോയുടെ തുടർപ്രവർത്തനങ്ങൾക്ക് കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്ന് കേന്ദ്ര നഗരവികസന സഹമന്ത്രി ഹർദീപ്സിങ് പുരി. പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള മെട്രോ പാതയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മെട്രോയുടെ മൂന്നാം ഘട്ടമായ കലൂർ-കാക്കനാട് പാതയുടെ പദ്ധതി റിപ്പോർട്ട് പുതുക്കി നൽകാൻ കൊച്ചി മെട്രോ അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.
റിപ്പോർട്ട് കിട്ടുന്ന മുറക്ക് കേന്ദ്ര മെട്രോ നയത്തിന് അനുസൃതമായി അനുമതി നൽകും. മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള മെട്രോയുടെ അഞ്ചു കിലോമീറ്റര്‍ പാത നഗരത്തിലെ ഗതാഗതസൗകര്യം കൂടുതല്‍ സൗകര്യപ്രദമാക്കും. കുടുംബശ്രീയുമായി ചേര്‍ന്ന കൊച്ചി മെട്രോയുടെ സേവന സംവിധാനവും ട്രാന്‍സ്‌ജെൻഡറുകളുടെ പ്രാതിനിധ്യവും അഭിനന്ദനാര്‍ഹമാണ്. കൊച്ചിയിലടക്കം രാജ്യത്ത് 383 കിലോമീറ്റര്‍ മെട്രോ െറയില്‍ ഗതാഗതമാണ് ഇപ്പോഴുള്ളത്. മൂന്നു വര്‍ഷത്തിനകം ഇത് 600 കിലോമീറ്ററാവുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.