കൊച്ചി: നഗരങ്ങളിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ നടപടിയെടുത്തുവരുകയാണെന്നും ഇൗ രംഗത്ത് വിദേശനിക്ഷേപം ആകർഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മൂന്നുവർഷവും അടിസ്ഥാനസൗകര്യ വികസനത്തിനാണ് കേന്ദ്രം ഉൗന്നൽ നൽകിയതെന്ന് കൊച്ചി മെട്രോ റെയിൽ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റൽ, വാതകം എന്നിവയടക്കം അടിസ്ഥാനസൗകര്യങ്ങളുടെ അടുത്ത തലമുറയെയാണ് വികസനത്തിൽ ലക്ഷ്യംവെക്കുന്നത്. രാജ്യത്തെ 50 നഗരങ്ങൾ മെട്രോ റെയിൽ പദ്ധതി നടപ്പാക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സുഗന്ധവ്യഞ്ജന വ്യാപാരകേന്ദ്രമായും കേരളത്തിെൻറ വാണിജ്യതലസ്ഥാനമായും വളർന്ന കൊച്ചിക്ക് മെട്രോപോലുള്ള ഗതാഗതസംവിധാനങ്ങൾ അനിവാര്യമാണ്. നഗരത്തിലെ ജനസംഖ്യ 2021ഒാടെ 23 ലക്ഷത്തിലെത്തുമെന്നാണ് കണക്ക്. മെട്രോ കൊച്ചിയുടെ സാമ്പത്തികവളർച്ചക്ക് വഴിയൊരുക്കും.
പദ്ധതിക്ക് കേന്ദ്രം 2000 കോടി നൽകി. ആധുനിക സിഗ്നലിങ് സംവിധാനമുള്ള ആദ്യ മെട്രോയാണ് കൊച്ചി. മേക്ക് ഇൻ ഇന്ത്യ ആശയത്തിെൻറ പ്രതിഫലനമാണ് മെട്രോയുടെ കോച്ചുകൾ. 23 ട്രാൻസ്ജെൻഡേഴ്സിനും ആയിരത്തോളം സ്ത്രീകൾക്കും നിയമനം നൽകിയെന്നതും ശ്രദ്ധേയ സംഭാവനയാണ്. നഗരത്തിെൻറ ഗതാഗതശൃംഖലയെ ഒറ്റ സംവിധാനത്തിനുകീഴിൽ കൊണ്ടുവരുെന്നന്നതാണ് മെട്രോയുടെ മേന്മ. പരിസ്ഥിതിസൗഹൃദ വികസനത്തിന് ഉദാഹരണമാണ് പദ്ധതി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ആദ്യറൗണ്ടിൽ കൊച്ചിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് കൊച്ചിക്ക് കൂടുതൽ നല്ല ദിനങ്ങൾ പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കൊച്ചി വൺ സ്മാർട്ട് കാർഡ് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവും മൊബൈൽ വൺ മെട്രോ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.