കൊച്ചി: കൊച്ചി മെട്രോയുടെ സുരക്ഷയിൽ പൂർണ തൃപ്തരാണെന്ന് മെട്രോ റെയിൽ സുരക്ഷ പരിശോധന സംഘം അറിയിച്ചു. സര്‍വിസ് തുടങ്ങുന്നതിെൻറ മുന്നോടിയായി മെട്രോ റെയില്‍ സുരക്ഷ കമീഷണറുടെ നേതൃത്വത്തിലുള്ള പരിശോധന വെള്ളിയാഴ്ച അവസാനിച്ചു. തിങ്കളാഴ്ച സുരക്ഷ സർട്ടിഫിക്കറ്റ് കെ.എം.ആർ.എല്ലിന് നൽകും. മെട്രോ സർവിസ് ആരംഭിക്കാനുള്ള മുഴുവൻ കടമ്പയും കടന്നെന്ന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് പറഞ്ഞു.
യാത്രക്കാർക്ക് അറിയിപ്പുകൾ നൽകുന്ന സംവിധാനത്തിലും ചില സ്റ്റേഷനുകളിൽ കാമറ സ്ഥാപിക്കുന്നതിലും ചെറിയ പോരായ്മകളുണ്ടെന്ന് സംഘം വിലയിരുത്തി. ഇവ പരിഹരിക്കാൻ കെ.എം.ആർ.എല്ലിന് നിർദേശം നൽകി. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ ഉറപ്പുനൽകി. മുട്ടം മുതൽ പാലാരിവട്ടം വരെ 13.2 കിലോമീറ്റർ ദൂരമാണ് സംഘം മൂന്ന് ദിവസങ്ങളിലായി പരിശോധിച്ചത്.
എല്ലാ സ്റ്റേഷനുകളുടെയും സുരക്ഷ സംവിധാനം മികച്ച നിലവാരം പുലർത്തുന്നുണ്ടെന്ന് സംഘം പറഞ്ഞു. ബംഗളൂരു, ചെന്നൈ തുടങ്ങിയ ഇടങ്ങളിലേക്കാൾ കൊച്ചി മെട്രോയുടെ സ്റ്റേഷനുകളെന്ന് പരിശോധന തലവനും റെയില്‍വേ സേഫ്റ്റി കമീഷണർ ഓഫിസറുമായ കെ.എ. മനോഹരൻ പറഞ്ഞു. സ്റ്റേഷനിലേക്ക് കയറാനും ഇറങ്ങാനും സൗകര്യങ്ങൾ, ട്രാക്ക്, സിഗ്നൽ, യാത്രക്കാര്‍ക്കുള്ള ദിശസൂചകങ്ങൾ, വിവരം അറിയാനുള്ള സംവിധാനം, കണ്ട്രോള് റൂം, ദുരന്തനിവാരണ സംവിധാനങ്ങൾ, ഫയര്‍ അലാറം, എസ്കലേറ്റർ, ലിഫ്റ്റ്, സ്റ്റേഷനുകളിലെ ശൗചാലയം, കുടിവെള്ള ലഭ്യത, ടിക്കറ്റിങ്, ഓഫിസ്, കസ്റ്റമര്‍ കെയര്‍ സംവിധാനം, വിവരങ്ങള്‍ അനൗണ്‍സ് ചെയ്യാനും പ്രദര്‍ശിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം സംഘം പരിശോധിച്ചു.
അവസാന ദിവസം ചങ്ങമ്പുഴ പാർക്ക് മുതൽ പാലാരിവട്ടം സ്റ്റേഷനുകളും മുട്ടം ഡിപ്പോയും സന്ദര്‍ശിച്ചു. മുട്ടം യാര്‍ഡിലെ കൊച്ചി മെട്രോയുടെ ഓപറേഷന് കണ്ട്രോള് യൂനിറ്റും (ഒ.സി.യു) അനുബന്ധ സൗകര്യങ്ങളും സന്ദര്‍ശിച്ചു. മെട്രോ ജീവനക്കാര്‍ക്ക് നല്കിയ പരിശീലനത്തിെൻറ വിശദാംശങ്ങളും വിലയിരുത്തി. വാർത്തസമ്മേളനത്തിൽ ഫിനാൻസ് ഡയറക്ടർ അബ്രഹാം ഉമ്മൻ, സിസ്റ്റം ഡയറക്ടർ പ്രവീൺ ഗോയൽ, കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ്, റെയിൽവേ സേഫ്റ്റി ഡെപ്യൂട്ടി കമീഷണർ കെ.എ. മനോഹരൻ, േപ്രാജക്ട് ഡയറക്ടർ തിരുമൻ അർജുനൻ, റെയിൽവേ സേഫ്റ്റി ഡെപ്യൂട്ടി കമീഷണർമാരായ ജി.പി. ഗാർഗ്, കെ.ആർ. പ്രകാശ്, എം.എൻ. അതാനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.