കൊച്ചി: സംസ്ഥാനത്തിെൻറ വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനങ്ങൾ നൽകി. കേരളത്തിെൻറ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മുഖ്യമന്ത്രിയുടെ നിവേദനത്തിലുള്ളത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് നല്‍കാനുള്ള 683.39 കോടി രൂപയുടെ വേതന കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നാണ് ചെന്നിത്തലയുടെ പ്രധാന ആവശ്യം. അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് മുതൽ അലങ്കാര മത്സ്യ കൃഷിയുമായി ബന്ധപ്പെട്ട കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനം മരവിപ്പിക്കണമെന്ന ആവശ്യം വരെ മുഖ്യമന്ത്രി ഉന്നയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടിന് അംഗീകാരം ലഭിക്കാൻ ഇടപെടണം, കേരളത്തിന് എയിംസ് അനുവദിക്കണം, ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണം, ഫാക്ടില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കി യൂറിയ പ്ലാൻറ് പദ്ധതിക്ക് വളം മന്ത്രാലയത്തിെൻറ ഫണ്ട് ലഭ്യമാക്കണം, കൊച്ചിയില്‍ പെട്രോ കെമിക്കല്‍ കോംപ്ലക്സിന് അംഗീകാരം ലഭ്യമാക്കണം, ഇന്‍സ്ട്രുമെേൻറഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്സ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിൻറ്, എച്ച്.എൽ.എല്‍ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കരുത്, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കണം, കേരള റെയില്‍ െഡവലപ്പ്മെൻറ് കോര്പറേഷന് െറയില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിക്കണം,അങ്കമാലി - ശബരി റെയിൽ പാത റെയില്‍വെയുടെ 100 ശതമാനം മുതല്‍ മുടക്കില്‍ നടപ്പാക്കണം, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോക്ക് അംഗീകാരം നൽകണം, എല്ലാ വീടുകളിലും ഇൻറര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതിക്ക് കേന്ദ്രം ഫണ്ട് അനുവദിക്കണം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിദേശ കമ്പനികളെ അനുവദിക്കണം തുടങ്ങിയവയാണ് മുഖ്യമന്ത്രിയുടെ മറ്റ് പ്രധാന ആവശ്യങ്ങൾ.
തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് നല്‍കാനുള്ള 683.39 കോടിയുടെ വേതന കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉദ്ഘാടനച്ചടങ്ങില്‍ െവച്ച് നേരിട്ടാണ് അദ്ദേഹം നിവേദനം നല്‍കിയത്. 2016 ഡിസംബര്‍ മുതലുള്ള തൊഴിലുറപ്പ് വേതനമാണ് കുടിശ്ശികയായുള്ളത്. 20 ലക്ഷത്തോളം സാധാരണക്കാർ പദ്ധതിയിൽ പണിയെടുക്കുന്നുണ്ടെന്നും ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാെണന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.