കൊച്ചി മെട്രോ അടച്ചിടുന്നത്​ ഏപ്രിൽ 14വരെ നീട്ടി

കൊച്ചി: രാജ്യമെമ്പാടും ലോക്ക്​ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ​ ഏപ്രിൽ 14 വരെ കൊച്ചി മെട്രോ അടച്ചിടും. കെ.എം.ആർ.എൽ മാനേജിങ്​ ഡയറക്​ടർ അൽകേഷ്​ കുമാർ ശർമയാണ്​​ ഇക്കാര്യം അറിയിച്ചത്​.

സംസ്​ഥാനത്ത്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിലാണ്​ നേരത്തേ കൊച്ചി ​െമട്രോ അടച്ചിട്ടത്​. മാർച്ച്​ 31 വരെ സർവിസുകൾ നിർത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്​. സംസ്​ഥാന -കേന്ദ്ര സർക്കാരുകളുടെ നിർദേശ പ്രകാരമാണ്​ അന്ന്​ കെ.എം.ആർ.എൽ മെട്രോ സർവിസ്​ നിർത്തിവെച്ചത്​.

Tags:    
News Summary - Kochi Metro to remain Closed till April 14 -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.