കൊച്ചി: മെട്രോ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനിൽ യാത്ര നടത്തി. കേരളത്തിെൻറ പ്രകൃതിയും ചരിത്രവും സംസ്കാരവുമെല്ലാം ആലേഖനം ചെയ്ത് മോടി കൂട്ടിയ പ്രത്യേക ട്രെയിനിലായിരുന്നു പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചുമുള്ള പ്രധാനമന്ത്രിയുടെ യാത്ര.
നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകി രാവിലെ 11നാണ് പ്രധാനമന്ത്രി കൊച്ചി നാവിക വിമാനത്താവളത്തില്‍നിന്ന് പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ എത്തിയത്.
11.04ന് വിശിഷ്ടാതിഥികള്‍ക്കൊപ്പം എസ്കലേറ്ററില്‍ രണ്ടാം നിലയിലെ പ്ലാറ്റ്ഫോമിലെത്തി. നാട മുറിച്ച് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ച അദ്ദേഹം കൂടെയുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.എം.ആർ.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനെയും ഹസ്തദാനം ചെയ്തു. തുടർന്ന് പ്ലാറ്റ്ഫോമില്‍ കാത്തുകിടന്ന ട്രെയിനിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവര്‍ ട്രെയിനിെൻറ വലതുഭാഗത്തെ സീറ്റിൽ അദ്ദേഹത്തോടൊപ്പം ഇരുന്നു.
ഇ. ശ്രീധരൻ, കെ.എം.ആർ.എല്‍ എം.ഡി ഏലിയാസ് ജോർജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗരകാര്യ വികസന സെക്രട്ടറി രാജീവ് ഗൗബ എന്നിവർ എതിർവശത്തെ സീറ്റിലും. 11.06ന് യാത്ര തുടങ്ങി. ഇ. ശ്രീധരനും കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോർജും മെട്രോയെക്കുറിച്ചും മറ്റും പ്രധാനമന്ത്രിയോട് വിശദീകരിച്ചു. മെട്രോ കടന്നുപോകുന്ന വഴിക്ക് സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിൽ ഒേട്ടറെ പേർ കാത്തുനിന്നിരുന്നു. ട്രെയിനിെൻറ ചില്ലുജാലകത്തിലൂടെ പ്രധാനമന്ത്രി അവരെ കൈവീശി അഭിവാദ്യം ചെയ്തു.
പാലാരിവട്ടം,- പത്തടിപ്പാലം സ്റ്റേഷനുകള്ക്കിടയിെല ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയില്ല. എട്ടു മിനിറ്റുകൊണ്ട് പത്തടിപ്പാലത്തെത്തി. അരമിനിറ്റിന് ശേഷം 11.15ന് പാലാരിവട്ടത്തേക്ക് മടക്കയാത്ര. അതിഥികള്‍ ഇരിപ്പിടം പരസ്പരം മാറിയിരുന്നു. 11.21ന് ട്രെയിൻ പാലാരിവട്ടത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.