ബംഗളൂരു: കേരളത്തിലേക്ക് അവധിക്കാല സ്പെഷൽ സർവിസ് നടത്താറുള്ള കൊച്ചുവേളി സ്പെഷൽ ട്രെയിനിന്റെ സർവിസ് ഓണക്കാലത്തേക്കുകൂടി തുടരും.
സെപ്റ്റംബർ മൂന്നു മുതൽ 25 വരെ ബംഗളൂരു ബൈയപ്പനഹള്ളി എസ്.എം.വി.ടിയിൽ നിന്ന് എല്ലാ ബുധനാഴ്ചകളിലും കൊച്ചുവേളിയിൽനിന്ന് എല്ലാ ചൊവ്വാഴ്ചകളിലുമാണ് സർവിസ്.
സെപ്റ്റംബർ മൂന്ന്, 10, 17, 24 തീയതികളിൽ വൈകീട്ട് 6.05ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി- എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ ഫെയർ ട്രെയിൻ (06083) പിറ്റേന്ന് രാവിലെ 10.55ന് ബൈയപ്പനഹള്ളിയിലെത്തും. സ്റ്റോപ്പുകൾ: കൊല്ലം- 7.10, കായംകുളം- 7.45, മാവേലിക്കര- 7.56, ചെങ്ങന്നൂർ- 8.12, തിരുവല്ല- 8.25, ചങ്ങനാശ്ശേരി- 8.37, കോട്ടയം- 9.00, എറണാകുളം ടൗൺ- 10.15, ആലുവ 10.38, തൃശൂർ- 11.40, പാലക്കാട്-പുലർച്ച 1.00, പോത്തന്നുർ- 2.00, തിരുപ്പുർ- 3.17, ഈറോഡ്- 4.20, സേലം- 5.10, ബംഗാർപേട്ട്- രാവിലെ 8.45, കെ.ആർ പുരം- 9.30.
സെപ്റ്റംബർ നാല്, 11, 18, 25 തീയതികളിൽ ഉച്ചക്ക് 12.45ന് ബൈയപ്പനഹള്ളി ടെർമിനലിൽനിന്ന് പുറപ്പെടുന്ന എസ്.എം.വി.ടി ബംഗളൂരു-കൊച്ചുവേളി സ്പെഷൽ ഫെയർ ട്രെയിൻ (06804) പിറ്റേന്ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും. സ്റ്റോപ്പുകൾ: കെ.ആർ പുരം- 12.53, ബംഗാർപേട്ട്- 1.48, സേലം- 4.57, ഈറോഡ്- 5.50, തിരുപ്പുർ- 6.43, പോത്തന്നൂർ- 8.15, പാലക്കാട്- 9.10, തൃശൂർ- 11.55, ആലുവ- പുലർച്ച 1.08, എറണാകുളം ടൗൺ- 1.30, കോട്ടയം- 2.40, ചങ്ങനാശ്ശേരി- 3.00, തിരുവല്ല- 3.14, ചെങ്ങന്നൂർ- 3.28, മാവേലിക്കര- 3.44, കായംകുളം- 3.55, കൊല്ലം- 4.40.
ബംഗളൂരു: അങ്കമാലിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്നിന് കെ.എസ്.ആർ ബംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (12677) യാത്രയിൽ 40 മിനിറ്റ് വൈകുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.