കൊടകര കുഴൽപ്പണ​ കേസ്: ചോദ്യം ചെയ്യലിനായി കെ സുരേന്ദ്രൻ ബുധനാഴ്ച ഹാജരാകും

തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ചയാണ് സുരേന്ദൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക.

നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നുവെങ്കിലും സുരേന്ദ്രൻ ഹാജരായിരുന്നില്ല.

അതിനിടെ, മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്​ കൈ​ക്കൂ​ലി കേ​സി​ല്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ പ​ട്ടി​ക​ജാ​തി​-​വ​ര്‍​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന കാര്യത്തിൽ​ നി​യ​മോ​പ​ദേ​ശം തേ​ടി ക്രൈം​ബ്രാ​ഞ്ച്​ സം​ഘം. ഇൗ ​നി​യ​മ​പ്ര​കാ​രം​കൂ​ടി സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ​രാ​തി​ക്കാ​ര​നും മ​ഞ്ചേ​ശ്വ​ര​ത്ത്​ എ​ല്‍.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന വി.​വി. ര​മേ​ശ​ന്‍ ര​ണ്ടാ​മ​തൊ​രു പ​രാ​തി​കൂ​ടി ന​ല്‍​കി​യി​രു​ന്നു.

Tags:    
News Summary - Kodakara money laundering case: K Surendran will appear for questioning on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.