കൊടകര കുഴൽപ്പണക്കേസ്: ബി.ജെ.പി ബന്ധം സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നു

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ് കുമാറിനെ പൊലീസ് ചോദ്യംചെയ്തു. പണം കവർന്ന വാഹനത്തിന്റെ ഉടമയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമരാജന് മുറി എടുത്ത് നല്‍കിയിരുന്നുവെന്ന് ചോദ്യംചെയ്യലിന് ശേഷം കെ.കെ അനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ ആ പണം ബി.ജെ.പിയുടേതല്ല. കുഴല്‍പ്പണ കവര്‍ച്ചയിലും ബി.ജെ.പിക്ക് പങ്കില്ല.

തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമരാജൻ എത്തിയത്. പണം ഉള്ളതായി അറിയില്ലായിരുന്നു. കവർച്ചാ പ്രതികൾക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്നും അനീഷ് ആരോപിച്ചു.

അതേസമയം, കൊടകര കുഴൽപ്പണക്കേസിൽ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവർ തൃശൂർ ബി.ജെ.പി ഓഫീസിലെത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. നഷ്ടമായ പണം കണ്ടെത്താൻ ബി.ജെ.പി നേതാക്കൾ സ്വന്തം നിലയിൽ അന്വേഷണം നടത്തിയതായാണ് പൊലീസ് ഇതിൽ നിന്ന് മനസിലാക്കുന്നത്. കേസിൽ പൊലീസിന് പരാതി ലഭിച്ച് അന്വേഷണം തുടങ്ങിയ സമയത്ത് തന്നെയാണ് ബി.ജെ.പി നേതാക്കളുടെ അന്വേഷണവും നടന്നതെന്നാണ് സൂചന.

തെരഞ്ഞെടുപ്പിനു ശേഷമാണ് ഇവർ ഓഫിസിൽ എത്തിയത്. ഇത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ബി.ജെ.പി ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇവരെ ബി.ജെ.പി നേതാക്കള്‍ തന്നെയാണോ ഓഫീസിലേക്ക് വിളിച്ചതെന്നും അന്വേഷിക്കും. സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി ചില ബി.ജെ.പി നേതാക്കൾ കണ്ണൂരിൽ പോകുകയും ഒരു പ്രതികളിൽ രാളെ കാണുകയും ചെയ്തിട്ടുണ്ട്.

മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയെ പൊലീസ് ചോദ്യംചെയ്യുകയാണ്. 17 ലക്ഷം രൂപ എവിടെ ഒളിപ്പിച്ചെന്നാണ് ചോദിച്ചറിയുന്നത്.

Tags:    
News Summary - Kodakara money laundering case: More evidence is coming out confirming the BJP connection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.