അരീക്കോട് (മലപ്പുറം): തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടിയിലെ വിശ്രമകേന്ദ്രമായിരുന്ന കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ നേപ്പാൾ സ്വദേശി റാം ബഹാദൂറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മലയാളികൾ കൂടി അറസ്റ്റിലായി. അരീക്കോട് വാലില്ലാപുഴയിലെ മടവന വീട് ജിതിൻ (19) വയനാട് വൈത്തിരി സ്വദേശി കാരാട്ട് ജംഷീദ് (32) എന്നിവരാണ് അരീക്കോട്ട് വെച്ച് മലപ്പുറം സ്പെഷ്യൽ പോലീസ് ടീമിൻറെ പിടിയിലായത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.