കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ തിരുവമ്പാടി എം.എൽ.എയുമായ ജോർജ് എം. തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യത. ബുധനാഴ്ച ചേരുന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് അടിയന്തരമായി ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങൾ വിളിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും വിഷയം ചർച്ച ചെയ്തിരുന്നു. ഇതിെൻറ തീരുമാനം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യുന്നതോടൊപ്പം ജോർജ് എം. തോമസിനോട് വിശദീകരണം തേടുകയും ചെയ്യുമെന്നാണ് വിവരം. ജോർജ് എം. തോമസിന്റേത് പാർട്ടി വിരുദ്ധനിലപാടാെണന്നും ജില്ല സെക്രട്ടേറിയറ്റ് തുടർ നടപടി കൈക്കൊള്ളുമെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു.
പാർട്ടിയുടെ രാഷ്ട്രീയ നയനിലപാടിൽ വ്യതിയാനമുണ്ടാക്കുന്ന പ്രസ്താവനയാണ് മുതിർന്ന നേതാവിൽ നിന്നുണ്ടായതെന്നാണ് ജില്ല നേതൃത്വത്തിെൻറ വിലയിരുത്തൽ. 'ലൗ ജിഹാദ്' ആർ.എസ്.എസ് പ്രചാരണമാണ്. വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കങ്ങൾ നടക്കുന്നതായി പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ് എം. തോമസിെൻറ പരാമര്‍ശം.
ഡി.വൈ.എഫ്.ഐ നേതാവും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ യുവാവിെൻറ വിവാഹം മതമൈത്രി തകർക്കുമെന്ന തരത്തിൽ ഉത്തരവാദിത്തപ്പെട്ടയാൾ പ്രസ്താവന നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്നും വിലയിരുത്തി. പ്രാദേശികമായ ഒരു വിവാഹത്തെക്കുറിച്ചുള്ള പ്രസ്താവനക്ക് അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി വരെ വിശദീകരണം നൽകേണ്ട അവസ്ഥയുണ്ടായതിനെ ചെറുതായി കാണാനാവില്ല. ക്രൈസ്തവ സഭയെ പിണക്കാതിരിക്കുന്നതിനൊപ്പം മുസ്ലിം സമൂഹത്തിെൻറ സി.പി.എം വിശ്വാസ്യതക്ക് കളങ്കം വരുത്തുകയും ചെയ്യരുത് എന്നതിനാൽ കടുത്ത നടപടികൾക്കു പകരം പരസ്യ ശാസന പോലുള്ള നടപടി സ്വീകരിക്കുമെന്നാണ് സൂചന. കുറ്റം ഏറ്റുപറഞ്ഞതിനാൽ വിശദീകരണം തേടി കൂടുതൽ നടപടികളിലേക്ക് പോകാതിരിക്കാനുള്ള സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.