ബിവ്​റേജസിന്​ മുന്നിൽ പ്രതിഷേധം; കൊടിക്കുന്നിൽ സുരേഷ് അറസ്​റ്റിൽ

​കൊട്ടാരക്കര: ബിവ്​റേജസ്​ കോർപറേഷന്​ മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന്​ കൊടിക്കുന്നിൽ സുരേഷ്​ എം.പിയെ അറസ്​റ്റ്​ ചെയ്​തു. കൊട്ടാരക്കരയിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ഇൗ ബിവ്​റേജസ്​ കോർപറേഷൻ മാറ്റിസ്​ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹൈകോടതി കേസ്​ നിലനിൽക്കുന്നുണ്ട്​. ഇതിനിടെയാണ്​ ബിവ്​റേജസ്​ തുറന്നത്​. കേസ്​ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഔട്ട്​ലെറ്റ്​ തുറക്കരുതെന്ന്​ ആവശ്യപ്പെട്ടായിരുന്നു എം.പിയുടെയും യു.ഡി.എഫ്​ അംഗങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധം. 

ഒമ്പതുമണിക്കാണ്​ പ്രതിഷേധം തുടങ്ങിയത്​. തുടർന്ന്​ രണ്ടു മണിക്കൂറോളം പ്രതിഷേധം നീണ്ടു. മദ്യ​ശാല ഇവിെടനിന്ന്​ മാറ്റി സ്​ഥാപിച്ചാൽ മാത്രമേ പിരിഞ്ഞുപോക​ുവെന്ന്​ അറിയിച്ച്​​ കൊടിക്കു​ന്നിൽ സു​േ​രഷി​​െൻറ നേതൃത്വത്തിൽ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയും ചെയ്​തു. ഇതേ തുടർന്നാണ്​ കൊട്ടാരക്കര ഡി.വൈ.എസ്​.പിയുടെ നേതൃത്വത്തിൽ എം.പിയെയും യു.ഡി.എഫ്​ പ്രവർത്തകരെയും അറസ്​റ്റ്​ ചെയ്​ത്​ നീക്കിയത്​.  

Tags:    
News Summary - Kodikunnil Suresh M.P Arrested -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.