ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കെത്താൻ ദളിത് വിഭാഗത്തിൽ നിന്ന് യോഗ്യരായവർ കേരളത്തിലുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ല. ഒരു ലോബിയിംഗിനും പോയിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെടുകയാണുണ്ടായത്. മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ ഉയർന്ന പദവിയിൽ എത്താമായിരുന്നു. തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല. തരൂരിന് നിരവധി അവസരങ്ങൾ പാർട്ടി നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.