തിരുവനന്തപുരം: ആർജവമുണ്ടെങ്കിൽ മന്ത്രിസഭയിൽ നിന്ന് വീണ ജോർജിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ഡോ. വന്ദനാ ദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരോഗ്യ മേഖലയിലെ വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെയും ഭരണ സംവിധാനത്തിൻ്റെ പിഴവുകൾക്കുമെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ "മെഡിക്കോ സ്പീക്ക്സ് " സായാഹ്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
ഡോ. വന്ദനാദാസിൻ്റേത് സർക്കാർ സ്പോൺസേഡ് കൊലപാതകമാണ്. ആരോഗ്യ, ആഭ്യന്തര വകുപ്പുകളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായിയെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി അംഗം കെ.എസ് ഗോപകുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ യദുകൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ ജില്ലാ പ്രസിഡൻ്റുമാരായ ഗോപുനെയ്യാർ, അൻവർ സുൽഫിക്കർ, എ.ഡി തോമസ് സംസ്ഥാന ഭാരവാഹികളായ അരുണിമ.എം.കുറുപ്പ്, ശരത് ശൈലേശ്വരൻ,ആ ദേഷ് സുർമൻ, ഫർഹാൻ മുണ്ടേരി, മാഹിൻ, ആനന്ദകൃഷ്ണൻ ,സിം ജോ, മിവാ ജോളി, പ്രിയങ്ക ഫിലിപ്പ്, അതുല്യ, പ്രിയങ്ക ഫിലിപ്പ്, തൗഫീക്ക് രാജൻ, ആഘോഷ്.വി.സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.