എൻ.എസ്.എസി​െൻറ വിരട്ടലിൽ സി.പി.എം ഭയക്കില്ല -കോടിയേരി

കോഴിക്കോട്: എൻ.എസ്.എസിനെതിരെ തുറന്നടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻ.എസ്.എസി‍​​​െൻറ വിരട്ടലിൽ സി.പി.എം ഭയപ്പെടില്ല. അവർക്ക്​ രാഷ്​ട്രീയ താൽപര്യമുണ്ടെങ്കിൽ രാഷ്​ട്രീയ പാർട്ടി രൂപവത്​കരിക്കണം. അല്ലാതെ നിഴൽ യുദ്ധം ചെയ്യുകയല്ല വേണ്ടത് ​-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എൻ.എസ്.എസ് നേരത്തേയും സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സമുദായംഗങ്ങളുടെ പുരോഗതിക്ക് വേണ്ടിയുള്ള നിലപാടാണ് എൻ.എസ്.എസ് കൈക്കൊള്ളേണ്ടത്. രാഷ്​ട്രീയ നിലപാട് എടുക്കാൻ പാടില്ല. അത് അവരുടെ അണികൾതന്നെ എതിർക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

എൻ.എസ്.എസിന് വേണമെങ്കിൽ പാർട്ടിയുണ്ടാക്കാം. മുമ്പ്​ അവരത് ചെയ്തിട്ടുമുണ്ട്, 1982ൽ. എൻ.ഡി.പി എന്നായിരുന്നു പാർട്ടിയുടെ പേര്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടത്തിയ പാർട്ടിയായിരുന്നു അത്​. അവരെ കൂടാതെ ധീവരസഭയുടെ ഡി.എൽ.പിയും എസ്.എൻ.ഡി.പിയുടെ എസ്.ആർ.പിയും ചേർന്ന മുന്നണിയായിരുന്നു യു.ഡി.എഫ്.

ആ മുന്നണിയെ പരാജയപ്പെടുത്തിയാണ് 1987ൽ ഇടതുമുന്നണി അധികാരത്തിൽ വന്നത്. അത്തരം വിരട്ടലുകൾക്ക് മുന്നിൽ സി.പി.എം ഭയപ്പെടാൻ പോകുന്നില്ല. ഇങ്ങനെയുള്ള രാഷ്​ട്രീയ പരീക്ഷണത്തിന് സുകുമാരൻ നായർ തുനിയുകയാണെങ്കിൽ നേരിടാൻ സി.പി.എമ്മിന് കഴിയുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.



Tags:    
News Summary - kodiyeri against mamatha banerjee-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.