ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് രണ്ടാം വിമോചന സമരത്തിന് ​ശ്രമമെന്ന് കോടിയേരി

കെ റെയിലിനെതിരെയുള്ള സമരം രണ്ടാം വിമോചന സമരമായി മാറ്റാനുള്ള ശ്രമം ചില കേന്ദ്രങ്ങളിൽ നിന്ന് തുടങ്ങിയിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചങ്ങാനാശ്ശേരി കേന്ദ്രീകരിച്ച് ഇതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

ചങ്ങാനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്താട്ടം സമരത്തിന് പിന്തുണ നൽകിയതും എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം സമരത്തിൽ പ​​ങ്കെടുത്തതും സൂചിപ്പിച്ചുകൊണ്ടാണ് കോടിയേരിയുടെ വിമോചന സമര ആരോപണം. എന്നാൽ, കെ റെയിലിന് അനുകൂലമായോ പ്രതികൂലമായോ നിലപാടെടുത്തിട്ടില്ലെന്ന് എൻ.എസ്.എസ് അധികൃതർ ഇതിനോട് പ്രതികരിച്ചു.

വിമോചന സമരശ്രമം വിജയിക്കാൻ പോകുന്നില്ലെന്നും ഇത് 1950 കളോ 60 കളോ അല്ലെന്ന് ഒാർക്കണമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, കെ റെയിലിനെതിരായ സമരവുമായി ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് പ്രതികരിച്ചു. സർവേ കല്ലുകൾ പിഴുതു കളയുന്നതടക്കമുള്ള സമരം തുടരുമെന്നും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

എന്നാൽ, യു.ഡി.എഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അറിയിച്ചു. 

Tags:    
News Summary - kodiyeri against silverline protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.