സി.പി.എമ്മിനെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു -കോടിയേരി

തലശ്ശേരി: കേരളത്തിൽ സി.പി.​എം നേതാക്കൾക്കെതിരെ കേ​ന്ദ്രം ഭരിക്കുന്ന ബി.ജെ.പി അന്വേഷണ ഏജൻസികളെ ദുരുപ​യോഗം ചെയ്യുകയാണെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. പാർട്ടിയെയും ഇല്ലായ്​മ ചെയ്​ത്​ ആധിപത്യം സ്​ഥാപിക്കാമെന്ന ബി.ജെ.പി മോഹം വിലപ്പോവില്ല.​  കോൺഗ്രസ്​ തോറ്റിടത്ത്​ ആർ.എസ്​.എസും ബി.ജെ.പിയും ലക്ഷ്യം കാണാൻ പോകുന്നില്ല. സി.ബി.​െഎയെ ഉപയോഗിച്ച്​ പാർട്ടിയെ വേട്ടയാടാനുള്ള ശ്രമങ്ങൾക്കെതിരെയും യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിലും പ്രതിഷേധിച്ച്​ സി.പി.എം തലശ്ശേരി പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത്​ സംഘടിപ്പിച്ച ബഹുജന കൂട്ടായ്​മ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാഷ്​ട്രീയ പ്രതിയോഗികളെ വകവരുത്താനാണ്​ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ യു.എ.പി.എ ഉപയോഗിക്കുന്നത്​. ബി.ജെ.പിക്കെതിരെ ചിന്തിക്കുന്നവരെയും  പ്രവർത്തിക്കുന്നവരെയും നിശ്ശബ്​ദരാക്കുകയാണ്​ അവരുടെ ലക്ഷ്യം. ഇന്ത്യയിലെ മുസ്​ലിംകൾക്കും ദലിതുകൾക്കും കമ്യൂണിസ്​റ്റുകൾക്കും എതിരെയാണ്​ ഏറ്റവും കൂടുതൽ യു.എ.പി.എ നിയമം ഉപയോഗിച്ചത്​. സി.ബി.​െഎ​യെ ഉപയോഗിച്ച്​ പൗരന്മാരെ പീഡിപ്പിക്കാൻ ഇൗ നിയമം ഉപയോഗിക്കുകയാണ്​. അതി​​െൻറ തെളിവാണ്​ കതിരൂർ മനോജ്​ കേസിൽ പി. ജയരാജനെതിരെ യു.എ.പി.എ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയത്​.

സി.ബി.​െഎയെ രാഷ്​ട്രീയ മുതലെടുപ്പിന്​ ഉപയോഗിക്കുന്നത്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങി​​െൻറ നേതൃത്വത്തിലാണ്​. സി.പി.എമ്മിനെ ഒതുക്കാനാണ്​ തലശ്ശേരിയിലെ ഫസൽ കേസും ഉപയോഗിക്കുന്നത്​. ആർ.എസ്​.എസുകാരൻ കൊലനടത്തിയ കുറ്റസമ്മതം നടത്തിയിട്ടും സി.ബി.​െഎ പുന​രന്വേഷണത്തിന്​ തയാറാവുന്നില്ല​. സംഭവത്തിലെ ആർ.എസ്​.എസ്​ പങ്ക്​ പുറത്തുവരുമെന്ന ഭയമാണ്​ ഇതിന്​ കാരണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kodiyeri Attack to Central Govt For Investigations Against CPM Leaders -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.