കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാനുള്ള ആർ.എസ്​.എസ്​ ശ്രമം വിലപ്പോവില്ല ​-കോടിയേരി

ആലപ്പുഴ: കേരളത്തി​​​െൻറ മതനിരപേക്ഷ -സൗഹാർദ പാരമ്പര്യം തകർക്കാനുള്ള ബി.ജെ.പി, ആർ.എസ്​.എസ്​ ശ്രമങ്ങൾ വിലപ്പോവില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. അമിത്​ഷാ എത്ര കേരളയാത്ര നടത്തിയാലും ജനം അംഗീകരിക്കില്ല. കേരളത്തെ ഗുജറാത്താക്കാനാണ്​ അമിത്​ഷായും സംഘവും ഇവിടെ എത്തുന്നത്​. കേരള ഗവ. നഴ്​സസ്​ അസോസിയേഷൻ വജ്രജൂബിലി സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ ഭരണകേന്ദ്രങ്ങൾ ഇന്ന്​ കലാപഭൂമിയാണ്​. കേരളത്തി​​​െൻറ ക്രമസമാധാനത്തെക്കുറിച്ച്​ കുറ്റം പറയുന്നവർ ആൾദൈവത്തി​​​െൻറ ആൾക്കാർ നടത്തിയ നരനായാട്ട്​ മനസ്സിലാക്കണം. പ്രധാനമന്ത്രിയും സഹപ്രവർത്തകരുമാണ്​ ഇത്തരം ആൾദൈവങ്ങൾക്ക്​ പിന്തുണ നൽകുന്നത്​. മനുഷ്യത്വപരമായ നിലപാട്​ ഇല്ലാത്ത ആർ.എസ്​.എസും അതിന്​ സഹായം ചെയ്യുന്നു. ഇക്കൂട്ടർക്ക്​ കേരളത്തെ വിമർശിക്കാൻ ഒരു അവകാശവുമില്ല.

രാഷ്​ട്രീയ-വ്യവസായിക മേഖലയിൽ ആകെ മുരടിപ്പുണ്ടാക്കിയ ഭരണമാണ്​ ബി.ജെ.പിയുടേത്​. കോർപറേറ്റുകൾക്ക്​ വേണ്ടി ഭരിക്കുന്ന പ്രധാനമന്ത്രി നോട്ട്​ അസാധുവാക്കിയതും അവർക്കുവേണ്ടിയാണ്​. സർക്കാർ ആശുപത്രികൾ സ്വകാര്യമേഖലക്ക്​ വിട്ടുകൊടുക്കണമെന്ന കേ​ന്ദ്ര ഉത്തരവ്​  മാനിക്കാൻ എൽ.ഡി.എഫ്​ സർക്കാർ ഒരുക്കമല്ല. സ്വകാര്യ ആശുപത്രികളിലെ നഴ്​സുമാർ അനുഭവിക്കുന്ന ചൂഷണം അവസാനിപ്പിക്കാനും അവർക്ക്​ സംഘടനാശക്തി നൽകാനും കെ.ജി.എൻ.എ മുൻകൈയെടുക്കണം. സുപ്രീംകോടതി ഉത്തരവ്​ മാനിക്കാത്ത സ്വകാര്യ ആശുപത്രി മാനേജ്​മ​​െൻറിനെ നിലക്കുനിർത്താൻ എൽ.ഡി.എഫ്​ സർക്കാറിന്​ കഴിഞ്ഞുവെന്നും കോടിയേരി അവകാശപ്പെട്ടു.

Tags:    
News Summary - Kodiyeri attack to RSS -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.