തിരുവനന്തപുരം: ബി.ജെ.പിയും യു.ഡി.എഫും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എൽ.ഡി.എഫിന് ജനങ്ങൾ തുടർഭരണം സമ്മാനിക്കുമെന്ന് സി.പി.എം. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമായി മാറിയെന്നും കഴിഞ്ഞ ലോകസഭാ സമ്മേളനത്തിൽ ഈ മാറ്റം പ്രകടമായെന്നും സി.പി.എം സെക്രട്ടറിയേറ്റ ്പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
സംസ്‌ഥാന സർക്കാരിനെ അസ്‌ഥിരപ്പെടുത്താനും അട്ടിമറിക്കാനുമാണ് ഇവിടെ സമരമെന്നപേരിൽ അക്രമങ്ങൾ നടത്തുന്നത്. ജനങ്ങളെ സംശയനിഴലിലാക്കാനാണ് ഇവർ ശ്രമിക്കുന്നത്. സമരങ്ങൾക്ക് ജനശ്രദ്ധ ലഭിക്കാതായപ്പോൾ അവർ അക്രമവുമായി മുന്നോട്ടുപോയി. അതൊന്നും ജനങ്ങൾക്കിടയിൽ വിലപോകില്ല. ഓരോവീട്ടിലേക്കും ഭഷ്യകിറ്റുമായെത്തുന്ന സർക്കാരാണ് ഭരണത്തിലുള്ളത്. ഇത്തരത്തിലുള്ള മറ്റേത് സർക്കാർ ഇന്ത്യയിലുണ്ട് . കോവിഡ് കാലത്തും ജനം പട്ടിണിയില്ലാതെ കഴിയുന്നത് അതുകൊണ്ടുകൂടിയാണ്. ഇനിയും നാലുമാസം ഈ ഭക്ഷ്യകിറ്റുകൾ വീടുകളിൽ എത്തുമെന്നും സി.പി.എം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.