കൊല്ലം: സി.ഡി.പി.ക്യുവിന് ലാവ്ലിനിൽ നിക്ഷേപമില്ലെന്ന മുൻ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കേ ാടിയേരി ബാലകൃഷ്ണൻ. ലാവ്ലിനിൽ ഓഹരി ഉണ്ടെന്ന് കരുതി സി.ഡി.പി.ക്യു നിക്ഷേപം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും കിഫ്ബി ചെയർമാൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലാവ്ലിനിൽ സി.ഡി.പി.ക്യുവിന് നിക്ഷേപമില്ലെന്നായിരുന്നു കോടിയേരി ശനിയാഴ്ച പറഞ്ഞിരുന്നത്.
സി.ഡി.പി.ക്യുവിന് ലാവ്ലിൻ കമ്പനിയിൽ 20 ശതമാനം നിക്ഷേപമുണ്ടെന്നാണ് ആക്ഷേപമെന്നും എന്നാൽ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ സി.ഡി.പി.ക്യുവിന് നിക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.എൽ.പി ഇന്ത്യ എന്ന സ്ഥാപനത്തിൽ 369 ദശലക്ഷം ഡോളറും അസ്യൂർ പവർ എന്ന സ്ഥാപനത്തിൽ 250 ദശലക്ഷം ഡോളർ നിക്ഷേപവുമുണ്ടെന്നും കോടിയേരി പറഞ്ഞു. കൊല്ലം പ്രസ്ക്ലബ്ബിൽ വാർത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.