തിരുവനന്തപുരം: കെ.പി.സി.സി ഓഫിസിന് മുന്നിൽ ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. തല അറുത്തുവെച്ചാലും കുലുങ്ങാത്തവരുടെ മുന്നിൽ തലമുണ്ഡനം ചെയ്‌തിട്ട് കാര്യമുണ്ടോ? തല അറുത്ത് വച്ചാലും കുലുങ്ങാത്ത കഠിന ഹൃദയരാണ് കോൺഗ്രസ് നേതാക്കളെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ പൊതുവെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. എന്നാൽ നേമത്ത് എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോയെന്നും നിയമസഭയിലാണോ ലോക്‌സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടുമതി മുരളീധരന്റെ പോരാട്ടമെന്നും കോടിയേരി പറഞ്ഞു. കരുത്തനെങ്കിൽ മുരളി എം.പി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെയെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
കെ. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കുന്നതിനെയും കോടിയേരി പരിഹസിച്ചു. രണ്ടിടത്തും വിജയസാദ്ധ്യത സുരേന്ദ്രനില്ല. ആൺ സുരേന്ദ്രൻ മതി പെൺ സുരേന്ദ്രൻ വേണ്ടെന്നാണ് ബി.ജെ.പിയുടെ തീരുമാനമെന്നുംം കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.