ലീഗിനെ നയിക്കുന്നത്​ ജമാ​അത്തെ ഇസ്​ലാമി ആശയമെന്ന് കോടിയേരി

തിരുവനന്തപുരം: ​മതേതര പാർട്ടിയായി അവകാശപ്പെടുന്ന മുസ്​ലിം ലീഗിനെ ഇപ്പോൾ നയിക്കുന്നത്​ ജമാഅത്തെ ഇസ്​ലാമിയുടെ ആ​ശയങ്ങളാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി ​കോടിയേരി ബാലകൃഷ്​ണൻ. അതി​െൻറ ഭാഗമായാണ്​ പള്ളികളിൽ പ്രതിഷേധം നടത്തണമെന്ന്​ ആഹ്വാനം ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു. 

മുസ്​ലിം ലീഗി​െൻറ പ്രഖ്യാപനത്തെ മുസ്​ലിംസമുദായത്തിലെ പ്രബല സംഘടനകൾ തന്നെ എതിർത്തു. കേരളത്തി​െൻറ മതനിരപേക്ഷ അടിത്തറ തകർക്കാനാണ്​ വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നത്​. ആർ.എസ്​.എസ്​ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്​ മതതീവ്രവാദം പ്രചരിപ്പിക്കുന്നു. ചില മുസ്​ലിം സംഘടനകൾ ഇതിന്​ ബദലായി പ്രവർത്തിക്കുന്നു. സമൂഹത്തിൽ വർഗീയ ചേരിതിരിവ്​ ഉണ്ടാക്കാൻ ആരെയും അനുവദിക്കരുത്​. മതന്യൂനപക്ഷങ്ങളെ ആർ.എസ്​.എസ്​ വെല്ലുവിളിക്കുകയാണ്​. ഹലാൽ എന്ന വാക്ക്​ തെറ്റായി ചിത്രീകരിച്ച്​ മത ചിഹ്നം ആക്കാൻ ശ്രമിക്കുകയാണ്​.

ആർ.എസ്.എസ്​ തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കു​മ്പോൾ കോൺഗ്രസ്​ മൃദു ഹിന്ദുത്വം പ്രചരിപ്പിക്കുകയാണ്​. പ്രാദേശിക പാർട്ടികളെ ഏകോപിപ്പിച്ചാൽ ഇന്ത്യൻ രാഷ്​ട്രീയത്തി​െൻറ ഗതി മാറും. ഈ ഏകോപനത്തിനാണ്​ സി.പി.എം ശ്രമിക്കുന്നത്​. എൽ.ഡി.എഫ്​ അധികാരത്തിൽ വരാതിരിക്കാൻ വലതുപക്ഷ ശക്തികൾ ഒന്നിച്ചു. കെ- റെയിൽ പദ്ധതി തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുകയാണ്​. ജനപങ്കാളിത്തത്തോടെയുള്ള വികസനമാണ്​ സർക്കാർ ലക്ഷ്യം​ വെക്കുന്നത്​.

പാർട്ടി സഖാക്കൾ അധികാര ദല്ലാളന്മാരായി മാറരുത്​. ആരും സ്വയം അധികാരകേന്ദ്രങ്ങളും ആവരുത്​. ഒരു കാരണവശാലും ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കരുത്​. അങ്ങനെ ഉണ്ടായാൽ പാർട്ടി ജനങ്ങളിൽ നിന്ന്​ ഒറ്റപ്പെടും. പാർട്ടിയുമായി ആ​േലാചിച്ച്​ വേണം എല്ലാം ചെയ്യാൻ. സന്ദീപ്​ കൊലപാതകം ആസൂത്രിതമായിരുന്നു. കൊലക്ക്​ പകരം കൊല സി.പി.എം നയമല്ല. കൊലപാതകികളെ ജനങ്ങളുടെ ഇടയിൽ ഒറ്റപ്പെടു​ത്തണം. ഈയൊരു സമീപനം സ്വീകരിച്ചതുകൊണ്ടാണ്​ സി.പി.എം വീണ്ടും അധികാരത്തിലെത്തിയതെന്നും കോടിയേരി പറഞ്ഞു. സി.പി.എം പാളയം ഏരിയ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

Tags:    
News Summary - Kodiyeri Balakrishnan said that the Jamaat-e-Islami is leading the Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.