കൊച്ചി: സർക്കാറിന് ആരോടും പ്രതികാര മനോഭാവമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജിഷ്ണുവിന്‍റെ കുടുംബം നടത്തുന്ന സമര സ്ഥലത്ത് എത്തി പ്രശ്നം സങ്കീർണമാക്കാൻ ശ്രമിച്ചതിനാലാണ് സാമൂഹിക പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് മനസിലാക്കിയതിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻ വൈരാഗ്യമുണ്ടായിരുന്നെങ്കിൽ മുമ്പ് അവരെ ഏതെങ്കിലും കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യാമായിരുന്നു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ജിഷ്ണു കേസിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സർക്കാർ ന്യായമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് സുപ്രീംകോടതിയെ സമീക്കാൻ തീരുമാനിച്ചതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.