തിരുവനന്തപുരം: യു.പിയിൽ കാട്ടുനീതിയാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റ് യു.പി കേരളം പോലെയാകണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നിലപാടിന്റെ ഭാഗമായാണ് യോഗിയുടെ പ്രസ്താവന. കേരളത്തിലെ ബി.ജെ.പിക്കാർ യോഗിയെ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത ഓർഡിനൻസ് സി.പി.ഐക്ക് ബോധ്യപ്പെട്ടിട്ടില്ല എന്ന് പറയാനാകില്ല. ചർച്ച ചെയ്തില്ല എന്നതാണ് അവർ ഉയർത്തുന്ന വിഷയം. വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന് പറഞ്ഞാൽ ചർച്ച ചെയ്യുമായിരുന്നു എന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് ലോകായുക്ത വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിക്കുന്നത്.
സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ നടക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. പ്രതിനിധികളുടെ എണ്ണം കുറച്ചാവും സമ്മേളനം നടത്തുക.സമ്മേളനത്തിന് എത്തുന്ന പ്രതിനിധികൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന നിർദേശവും കോടിയേരി മുന്നോട്ടുവെച്ചു. കോവിഡ് വ്യാപനം കുറഞ്ഞതിനാലാണ് സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.