സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വർഗീയ ശക്തികളുടെ ടെലിപ്രോംപ്റ്റർ ആയി അധഃപതിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിൽ.
വര്‍ഗീയ പ്രചരണം നിര്‍ത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താന്‍ കോടിയേരി തയാറാകണം. ഗുണ്ടകള്‍ക്ക് പൊലീസിനെ പുല്ലുവിലയാണെന്നും ആഭ്യന്തരവകുപ്പ് ദുരന്തമായി മാറിയെന്നും ഷാഫി പറഞ്ഞു. ഭരണ പരാജയത്തെ വർഗീയത കൊണ്ട് മറച്ചുപിടിക്കാൻ നടത്തുന്ന ശ്രമങ്ങൾ വൃഥാവിലാകുമെന്ന് കോടിയേരിയും സി.പി.എമ്മും മനസിലാക്കണം.
ആഭ്യന്തര മന്ത്രിയുടെ ഭരണ പരാജയം കോൺഗ്രസ് നേതാക്കളുടെ ഹിന്ദു മുസ്ലിം പട്ടിക തയ്യാറാക്കി വെച്ചുകൊണ്ട് മറച്ചുവെക്കാൻ കഴിയും എന്ന് കോടിയേരി ദിവാസ്വപ്നം കാണേണ്ടതില്ല. ജനകീയ പ്രശ്നങ്ങൾ അതിന്‍റെ മൂർധന്യത്തിൽ നിൽക്കുമ്പോൾ മൈക്ക് കെട്ടി വർഗീയത പറയുന്ന ഏർപ്പാട് സി.പി.എം നിർത്തണം എന്നും ഷാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.