കോട്ടയത്തേത്​ രാഷ്​ട്രീയ സഖ്യമല്ലെന്ന്​ കോടിയേരി

തിരുവനന്തപുരം: ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് എ​മ്മി​ന് പി​ന്തു​ണ ന​ൽ​കി​യത്​ പ്രദേശിക വിഷയം മാത്രമാണെന്നും അത്​ രാഷ്​ട്രീയ സഖ്യമായി മുന്നോട്ടുകൊണ്ടുപോകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. കോട്ടയത്ത്​ മാണി ഗ്രൂപ്പിനെ പിന്തുണച്ചത്​​ തെരഞ്ഞെടുപ്പ്​ നീക്ക്​ പോക്ക്​ മാത്രമാണ്​. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെടുത്ത തീരുമാനങ്ങളിലൊന്ന്​ യു.ഡി.എഫിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുന്നതിനായി ഇവരൊഴികെയുള്ള  വ്യക്തികളെയും സഹകരിക്കാവുന്ന ഗ്രൂപ്പുകളെയും പിന്തുണക്കുക എന്നതായിരുന്നു. നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്തുണ്ടായതെന്നും കോടിയേരി വ്യക്തമാക്കി.

​െഎക്യജനാധിപത്യ മുന്നണി രൂപംകൊണ്ടത്​ ഇടതുപക്ഷ വിരുദ്ധ മുന്നണിയായാണ്​. ഇടതുപക്ഷ വിരുദ്ധ മുന്നണിയെ ശിഥിലീകരിക്കാൻ ഏതവസരവും സി. പി. എം ഉപയോഗിക്കും. ശത്രു വർഗത്തി​നിടയിലുണ്ടാകുന്ന ഏതൊരു ഭിന്നിപ്പും ഉപയോഗിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ട്​. അത്തരമൊരു സാഹചര്യം സംജാതമായപ്പോൾ കോട്ടയത്തെ ജില്ലാ ഘടകം ആ നിലപാട്​ സ്വീകരിച്ചു. അതൊരു രാഷ്​ട്രീയ സഖ്യമായി  മുന്നോട്ടു കൊണ്ടുപോകില്ലെന്നും കോടിയേരി ബാലകൃഷ്​ണൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ടി.പി സെൻകുമാറിനെ ഡി.ജി.പിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്​ പാലിക്കാൻ സർക്കാർ പ്രതിബദ്ധരാണ്​. നിയമനം സർക്കാർ വൈകിപ്പിച്ചതല്ല, ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്താൻ സമയമെടുത്തതാണെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - kodiyeri Balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.