ആലപ്പുഴ: മുതലാളിത്ത സാമ്പത്തിക നയം തിരുത്തിയാൽ മാത്രമെ കോൺഗ്രസുമായി യോജിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിക്കെതിരെ പോരാടാൻ കോൺഗ്രസിന് കഴിയാത്ത സ്ഥിതിയാണുള്ളത്. ചേട്ടൻ അനിയൻ ബന്ധമാണ് കുമ്മനവും ചെന്നിത്തലയും തമ്മിലുള്ളത്. കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും യോഗങ്ങളിൽ ഒരേ കാര്യങ്ങളാണ് പറയുന്നത്. ഒക്ടോബർ വിപ്ലവത്തിെൻറ നൂറാം വാർഷികത്തോടനുബന്ധിച്ച് സി.പി.എം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയെ പ്രതിരോധിക്കാൻ കമ്യൂണിസ്റ്റുകൾക്ക് കഴിയും. മോഹങ്ങളും വ്യാമോഹങ്ങളുമാണ് ബി.ജെ.പി നേതാക്കൾ പ്രചരിപ്പിക്കുന്നത്.
ഹിന്ദുത്വത്തിെൻറ പേരിൽ ഒരുപിടി സമ്പന്നരുടെ താൽപര്യമാണ് സംരക്ഷിക്കുന്നത്. ഉദാരവത്കരണ നയവും വർഗീയതക്കെതിരെയുള്ള പോരാട്ടവും കോൺഗ്രസിന് ഒന്നിച്ചുകൊണ്ടുപോകാൻ കഴിയില്ല. ഉദാരവത്കരണ സാമ്പത്തികനയം മാറ്റാൻ കോൺഗ്രസ് തയാറാകണം. എങ്കിൽ മാത്രമെ വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ യോജിപ്പിനെക്കുറിച്ച് ചിന്തിക്കാൻ കഴിയു. കേരളത്തിൽ ബി.ജെ.പിക്ക് േലാക്സഭ അക്കൗണ്ട് തുറക്കാൻ ഒരിക്കലും കഴിയില്ല. കേന്ദ്ര ഭരണം ഉപയോഗിച്ച് വൻതോതിൽ പണപ്പിരിവ് നടത്തുകയാണ് അവർ ചെയ്യുന്നത്. മന്ത്രി ജി. സുധാകരന് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.