ചെങ്ങന്നൂർ: ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ബി.ഡി.ജെ.എസ് തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ഡി.ജെ.എസിന് ഒരിക്കലും ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ല. ചാതുർവർണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാൻ പ്രവർത്തിക്കുന്നവരാണ് ബി.ജെ.പി. ശ്രീനാരായണ ഗുരുവിെൻറ ആദർശങ്ങളിൽ അധിഷ്ഠിതമാണ് ബി.ഡി.ജെ.എസ്. ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് ശ്രീനാരായണ ഗുരുവിെൻറ ആദർശങ്ങളിൽ ഊന്നിനിന്ന് പ്രവർത്തിക്കുകയാണ് ബി.ഡി.ജെ.എസ് ചെയ്യേണ്ടതെന്നും അദ്ദേഹം വാർത്തലേഖകരോട് പറഞ്ഞു.
ബി.ജെ.പിയുമായി നിസ്സഹകരണം തുടരാനുള്ള ബി.ഡി.ജെ.എസിെൻറ തീരുമാനം എൻ.ഡി.എയുടെ തകർച്ചക്ക് ആക്കം കൂട്ടും. ഇരു പാർട്ടികളും തമ്മിലുള്ള ബന്ധത്തിന് ആയുസ്സുണ്ടാകില്ലെന്ന് രണ്ടുവർഷം മുമ്പേ സി.പി.എം വ്യക്തമാക്കിയതാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ടും ഭൂരിപക്ഷവും വർധിക്കും. എൽ.ഡി.എഫും യു.ഡി.എഫുമായാണ് മത്സരം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി ഇത്തവണയും മൂന്നാം സ്ഥാനത്തായിരിക്കും.
ആഭ്യന്തര വകുപ്പിനെതിരെ ഏറ്റവും കുറവ് വിമർശനങ്ങളാണ് എൽ.ഡി.എഫ് ഭരണത്തിൽ ഉണ്ടായിട്ടുള്ളത്. ജനപക്ഷത്തുനിന്ന് കർശന നടപടി സ്വീകരിക്കുന്ന സർക്കാറാണിത്. വേട്ടക്കാർക്കൊപ്പമല്ല ഇരകൾക്കൊപ്പമായിരിക്കും സർക്കാറെന്ന്് വരാപ്പുഴ സംഭവത്തിൽ സ്വീകരിച്ച കർശന നടപടികളിലൂടെ ഒരിക്കൽകൂടി വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.