കോടിയേരിയുടെ കാർ അപകടത്തിൽപെട്ടു 

വടകര: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാറിനു പിന്നില്‍ ബസിടിച്ചെങ്കിലും കോടിയേരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപം തിങ്കളാഴ്ച ഉച്ചക്ക് മുന്നു മണിയോടെയാണ് സംഭവം. 

മരണവീട്ടില്‍ പോയി വടകരയിലേക്ക് മടങ്ങുമ്പോള്‍ സ്വകാര്യ ബസ് ഇന്നോവ കാറിന്‍റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കാറിന്‍റെ പിന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. സംഭവത്തിന് ശേഷം കോടിയേരി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. ബസും കാറും പിന്നീട് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Tags:    
News Summary - Kodiyeri Blakrishnan Car Accident At Vadakara-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.