തിരുവനന്തപുരം: സി.ബി.െഎയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകർക്കുന്ന കേന്ദ്രസർക്കാറിെൻറ നീക്കത്തിനേറ്റ തിരിച്ചടിയാണ് പിണറായി വിജയെന കുറ്റമുക്തനാക്കിയുള്ള ഹൈകോടതി വിധിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വസ്തുനിഷ്ഠമായ വിലയിരുത്തലാണ് കോടതി നടത്തിയത്. പ്രതിയാക്കി പിണറായിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്. ലാവലിൻ കേസ് ആദ്യം അന്വേഷിച്ച വിജിലൻസ് കോടതി പിണറായിയെ പ്രതിയാക്കിയിരുന്നില്ല. പിന്നീട് കോൺഗ്രസിെൻറ രാഷ്ട്രീയമായ ആവശ്യത്തിലൂന്നി അന്വേഷണം നടത്തി.
സി.ബി.െഎയും പിണറായിയെ കുറ്റമുക്തനാക്കുകയാണുണ്ടായത്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാൻ സി.ബി.െഎയെ ഉപയോഗിക്കുന്നതിെൻറ തെളിവാണ് ലാവലിൻ കേസ്. പ്രമുഖനായ നേതാവിനെ ബലിയാടാനാക്കാനും വേട്ടയാടാനും സി.ബി.െഎ നടത്തിയ നീക്കത്തിനേറ്റ തിരിച്ചടിയാണ് ഇൗ കോടതി വിധി. ഇൗ കേസിെൻറ പേരിൽ പിണറായിക്കെതിരെ പ്രചാരണം നടത്തി സി.പി.എമ്മിെൻറ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ദേശീയതലത്തിൽ നടന്നത്.
പിണറായിയുടെ തൊപ്പിയിലെ ഒരു തൂവൽ കൂടിയാണ് കോടതി വിധി. സി.പി.എമ്മിെൻറ അഴിമതിവിരുദ്ധ പ്രതിച്ഛായ ഉയർത്തിക്കാട്ടാനാകുന്ന വിധിയാണിത്. ഇൗ ഇടപാടിൽ ഉൾപ്പെട്ട മറ്റ് മന്ത്രിമാരെയെല്ലാം ഒഴിവാക്കി പിണറായിയെ മാത്രം പ്രതിയാക്കിയ സി.ബി.െഎ നടപടിയിൽ നിന്നുതന്നെ ഇതിലെ രാഷ്ട്രീയം വ്യക്തമാണ്. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനുള്ള ആയുധമാക്കി സി.ബി.െഎ മാറ്റുന്ന നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ ഇനിയെങ്കിലും പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.