പാലക്കാട്: ഗെയിൽ വിരുദ്ധ സമരം തെറ്റിദ്ധാരണയുടെ ഭാഗമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂവുടമകളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. മുമ്പുണ്ടായിരുന്ന പ്രശ്നം ഇപ്പോഴില്ല. വികസനം അനുവദിക്കില്ലെന്ന ചിലരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. യു.ഡി.എഫിന്‍റെ കാലത്ത് സി.പി.എം ഗെയിൽ വിരുദ്ധ സമരം നടത്തിയിരുന്നു. എന്നാൽ അത് സ്ഥലം ഏറ്റെടുക്കുന്നതിലെ വ്യവസ്ഥകൾക്കെതിരെയായിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും കോടിയേരി പറഞ്ഞു.
പദ്ധതി കേരളത്തിന് അത്യാവശ്യമാണ്. ജനങ്ങൾ സംയമനം പാലിക്കണം. ഭൂവുടമകളടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിച്ചുവരികയാണെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.