മലപ്പുറം: ഉത്തർപ്രദേശിൽ ബി.ജെ.പി പൂജാരിയായ യോഗി ആദിത്യനാഥിനെ ഉപയോഗപ്പെടുത്തിയ അതേ രീതിയാണ് കേരളത്തിൽ പാണക്കാട് തങ്ങളെ വെച്ച് മുസ്ലിംലീഗും പിന്തുടരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിരവധി മഹല്ലുകളുടെ ഖാദിയാണ് ലീഗ് സംസ്ഥാന പ്രസിഡൻറായ ഹൈദരലി ശിഹാബ് തങ്ങൾ.
ലീഗിെൻറ നിലപാടും വർഗീയതയായി കാണണമെന്ന് അദ്ദേഹം മീഡിയവൺ ചാനലിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനായി മതത്തെ കൂട്ടുപിടിക്കരുതെന്ന് സുപ്രീംകോടതി പരാമർശമുണ്ട്. ഇതിെൻറ ലംഘനമാണ് ലീഗിെൻറ നടപടി.പാർട്ടിയുടെ പേരിെൻറ കാര്യത്തിൽ ലീഗ് പുനരാലോചന നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.