കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ആസ്ഥാനമായ ഫിൻസിയർ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ്സിലെ പ്രതികൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ തെക്കെ നടയിൽ പ്രവർത്തിച്ചിരുന്ന ഫിൻസിയർ ഇൻഷുറൻസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടർമാരായ എസ്.എൻ.പുരം അഞ്ചങ്ങാടി കൊണ്ടിയാറ വീട്ടിൽ ബിനു (49), കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഇല്ലത്തു പറമ്പിൽ മുരളീധരൻ (53 ), എസ്.എൻ.പുരം തേർപുരക്കൽ സുധീർ കുമാർ (53) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ നവംബർ 30ന് സ്ഥാപനം അടച്ചു പൂട്ടിയതിന് പിറകെ സ്ഥലം വിട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതികൾ പണം തീർന്നതിനെ തുടർന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ കല്ലേറ്റുംകര റെയിൽവെ സ്റ്റേഷനിൽ എത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതുവരെ ലഭിച്ച രണ്ടായിരത്തോളം പരാതികളിലായി 14 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കരുതുന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.